ആരാധനാലയങ്ങള്‍ തുറക്കാനുള്ള അനുമതി സ്വാഗതാര്‍ഹം; 40 പേരെ അനുവദിക്കണം -ഖലീല്‍ ബുഖാരി

By Desk Reporter, Malabar News
Permission to open places of worship is welcome
ഖലീല്‍ ബുഖാരി തങ്ങള്‍ (ഇടത്ത്) ആരാധനാലയങ്ങള്‍ തുറക്കാന്‍ അനുമതി കിട്ടിയപ്പോൾ എസ്‌വൈഎസ്‌ സാന്ത്വനം പ്രവര്‍ത്തകര്‍ മലപ്പുറം മഅ്ദിൻ ഗ്രാന്റ് മസ്‌ജിദ്‌ അണു വിമുക്‌തമാക്കുന്നു (വലത്ത്)
Ajwa Travels

മലപ്പുറം: ടെസ്‌റ്റ് പോസ്‌റ്റിവിറ്റി നിരക്ക് കുറഞ്ഞ സ്‌ഥലങ്ങളിൽ ആരാധനാലയങ്ങള്‍ തുറക്കാന്‍ അനുമതി നല്‍കിയ സര്‍ക്കാര്‍ തീരുമാനം സ്വാഗതം ചെയ്യുന്നതായി കേരള മുസ്‌ലിം ജമാഅത്ത് സംസ്‌ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി പറഞ്ഞു.

എന്നാൽ, വെള്ളിയാഴ്‌ചകളിൽ ജുമുഅക്ക് 40 പേര്‍ക്കെങ്കിലും അനുമതി നല്‍കണമെന്ന് ഇദ്ദേഹം ആവശ്യപ്പെട്ടു. ജുമുഅ നമസ്‌കാരം സാധൂകരിക്കാൻ 40 പേര്‍ വേണമെന്ന മതപരമായ നിബന്ധനയുള്ളതിനാല്‍ പ്രസ്‌തുത വിഷയത്തില്‍ സര്‍ക്കാര്‍ അനുകൂല തീരുമാനം എടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഖലീല്‍ അല്‍ ബുഖാരി പറഞ്ഞു.

വിശ്വാസി സമൂഹം ആരാധനയാളങ്ങളിൽ എത്തുമ്പോൾ മറ്റുള്ളവർക്ക് മാതൃകയാകുന്ന തരത്തിൽ തികഞ്ഞ ജാഗ്രത പാലിക്കണമെന്നും ആരോഗ്യ പ്രവര്‍ത്തകര്‍ നിര്‍ദേശിച്ച കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിക്കണമെന്നും ഇദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Most Read: ഐഷയെ ചോദ്യംചെയ്യല്‍ പൂര്‍ത്തിയാക്കി; മറ്റുവിശദാംശങ്ങൾ രണ്ടു ദിവസങ്ങൾക്കകം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE