ലഖ്‌നൗ: ഉത്തർപ്രദേശിലെ മൊറാദാബാദിൽ മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ച് വൻ അപകടം. സംഭവത്തിൽ പത്ത് പേർ മരിക്കുകയും പത്ത് പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു. മൊറാദാബാദ്-ആഗ്ര ദേശീയപാതയിൽ ഇന്ന് രാവിലെ 8 മണിയോടെയാണ് അപകടമുണ്ടായത്.
എതിർവശത്ത് നിന്ന് വരികയായിരുന്ന മിനിബസും ട്രക്കും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. ഇതിലേക്ക് മറ്റൊരു വാഹനവും വന്ന് ഇടിച്ചു. മൂടൽമഞ്ഞ് കാരണം റോഡിലെ ദൃശ്യങ്ങൾ വ്യക്‌തമാകാത്തതാണ് അപകടത്തിന് കാരണമെന്നാണ് പോലീസ് പറയുന്നത്.
മരണപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും അടിയന്തര സഹായം നൽകുമെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചു.
Also Read: മഹാരാഷ്‌ട്ര ഹൈക്കോടതി ജഡ്ജിയെ സ്‌ഥിരപ്പെടുത്താൻ നൽകിയ ശുപാര്‍ശ കൊളീജിയം പിന്‍വലിച്ചു