പാലക്കാട് : ജില്ലയിൽ കോവിഡ് ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയർന്നു നിലനിൽക്കുന്ന 30 തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങൾ കൂടി ഇന്ന് മുതൽ അടച്ചിടാൻ തീരുമാനം. ഇതോടെ ജില്ലയിൽ 88 പഞ്ചായത്തുകളുള്ളതിൽ 57 എണ്ണം ഇന്നു മുതൽ അടഞ്ഞു കിടക്കും. കൂടാതെ 7 നഗരസഭകളിൽ 4 എണ്ണത്തിലും നിലവിൽ പൂർണ ലോക്ക്ഡൗണാണ്. ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് 40 ശതമാനത്തിന് മുകളിലുള്ള 31 തദ്ദേശ സ്‌ഥാപനങ്ങൾ കഴിഞ്ഞ 19ആം തീയതി മുതൽ അടഞ്ഞു കിടക്കുകയാണ്. അതിന് പുറമെയാണ് ഇപ്പോൾ 30 സ്‌ഥലത്ത് കൂടി നിയന്ത്രണം കടുപ്പിക്കുന്നത്.
ചിറ്റൂർ, തത്തമംഗലം, ചെർപ്പുളശ്ശേരി എന്നീ നഗരസഭകളും, അഗളി, അലനല്ലൂർ, ചാലിശ്ശേരി, എരിമയൂർ, എരുത്തേമ്പതി, കാഞ്ഞിരപ്പുഴ, കോട്ടോപ്പാടം, കുമരംപുത്തൂർ, കുത്തനൂർ, ലക്കിടി, പേരൂർ, മാത്തൂർ, മുണ്ടൂർ, നെല്ലായ, നെല്ലിയാമ്പതി, നെൻമാറ, പറളി, പട്ടഞ്ചേരി, പെരുമാട്ടി, പൊൽപ്പുള്ളി, പൂക്കോട്ടുകാവ്, പുതുക്കോട്, പുതുപ്പരിയാരം, ശ്രീകൃഷ്‌ണപുരം, തച്ചനാട്ടുകര, തൃക്കടീരി, വടകരപ്പതി, വടവന്നൂർ, വണ്ടാഴി എന്നീ പഞ്ചായത്തുകളുമാണ് ഇന്ന് മുതൽ അടച്ചിടുന്നത്.
Read also : പൊറോപ്പാട് ഓവുചാൽ നിർമാണം ആരംഭിച്ചു; ഗതാഗതം ഒരു മാസം തടസപ്പെടും







































