പെരുമ്പാവൂർ: ചേലാമറ്റത്ത് ഒരു കുടുംബത്തിലെ നാലുപേരെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പാറപ്പുറത്തുകുടി വീട്ടിൽ ബിജു, ഭാര്യ അമ്പിളി, മക്കളായ ആദിത്യൻ, അർജ്‌ജുൻ എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മക്കൾ രണ്ടുപേരെയും വീട്ടിലെ ഹാളിനുള്ളിലും ബിജുവിനേയും ഭാര്യയേയും കിടപ്പുമുറിയിലുമാണ് കണ്ടെത്തിയത്. ചിട്ടിനടത്തിപ്പിലെ ബാധ്യതകളാണ് ആത്‍മഹത്യക്ക് കാരണമെന്നാണ് കരുതുന്നത്.
തൊട്ടടുത്ത വീടിന്റെ വരാന്തയിൽ ഇവർ കൊണ്ടുവെച്ച പാൽപാത്രത്തിന് അടിയിൽ നിന്നും ആത്‍മഹത്യ കുറിപ്പ് കണ്ടെടുത്തു. ഇതിനൊപ്പം വെച്ച സ്വർണാഭരണങ്ങൾ വിറ്റ് അന്ത്യകർമങ്ങൾ നടത്തണമെന്ന് കുറിപ്പിൽ പറയുന്നുണ്ട്. ചിട്ടി നടത്തിയതിന്റെ പണം നൽകേണ്ട അവസാന ദിവസമായിരുന്നു ഇന്നെന്ന് പറയുന്നു.
Read also: വാഹനാപകടം; കുതിരാനില്‍ 6 വാഹനങ്ങള്‍ കൂട്ടിയിടിച്ച് 3 മരണം




































