കൊൽക്കത്ത: മുത്തശ്ശിക്കൊപ്പം ഉറങ്ങിക്കിടന്ന നാല് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു. ഹൂംഗ്ളിയിലെ താരകേശ്വർ റെയിൽവേ സ്റ്റേഷനടുത്തുള്ള ഷെഡിൽ കുടന്നുറങ്ങുകയായിരുന്ന കുടുംബത്തിലെ കുട്ടിയെയാണ് പീഡിപ്പിച്ചത്. വെള്ളിയാഴ്ച രാത്രി വൈകിയാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്.
മണിക്കൂറുകളുടെ തിരച്ചിലിനൊടുവിൽ പിറ്റേ ദിവസമാണ് കുട്ടിയെ രക്തത്തിൽ കുളിച്ച നിലയിൽ റെയിൽവേ ലൈനിന് അടുത്തുള്ള ഓടയിൽ നിന്ന് കണ്ടെത്തിയത്. ചികിൽസയിലുള്ള കുട്ടിയുടെ നില ഗുരുതരമാണ്. തർക്കേശ്വറിലെ റെയിൽവേ ഷെഡിൽ കൊതുകുവലയ്ക്കുള്ളിൽ കട്ടിലിൽ മുത്തശ്ശിക്കൊപ്പമാണ് കുട്ടി ഉറങ്ങിയിരുന്നത്.
അവിടെ നിന്ന് കുട്ടിയുടെ കൊതുകുവല മുറിച്ചാണ് അക്രമി അവളെ എടുത്തുകൊണ്ടുപോയതെന്ന് കുടുംബം പറയുന്നു. ബഞ്ചാര സമുദായത്തിൽപ്പെട്ട കുട്ടിയാണ് ആക്രമിക്കപ്പെട്ടത്. തെരുവിൽ കഴിയുന്നവരാണ് കുടുംബം. ”എന്റെ അടുത്താണ് അവൾ കിടന്നത്. പുലർച്ചെ നാലുമണിയോടെ ആരോ അവളെ എടുത്ത് കൊണ്ടുപോവുകയായിരുന്നു. വല മുറിച്ചു മാറ്റിയാണ് കുട്ടിയെ കൊണ്ടുപോയത്. ഞങ്ങൾക്ക് വീടില്ല”- മുത്തശ്ശി മാദ്ധ്യമങ്ങളോട് പറഞ്ഞു.
പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പോക്സോ വകുപ്പുകൾ പ്രകാരമാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. അതേസമയം, പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ താമസിച്ചെന്ന് ആരോപിച്ച് മമത ബാനർജി സർക്കാരിനെതിരെ ബിജെപി രംഗത്തെത്തി. സംസ്ഥാനത്തെ ക്രമസമാധാന നില തകർന്നതായി പ്രതിപക്ഷം ആരോപിച്ചു.
Most Read| ഇലകളില്ല, തണ്ടുകളില്ല; ഭൂമിക്കടിയിൽ വളരുന്ന അപൂർവയിനം പൂവ്






































