കോട്ടയം: ജില്ലയിലെ വിവിധ സ്റ്റേഷനുകളിലായി സൂക്ഷിച്ചിരുന്ന 61 കിലോ കഞ്ചാവ് പോലീസ് തീയിട്ട് നശിപ്പിച്ചു. 17 തവണയായി പിടിച്ചെടുത്തതും കോടതികളില്‍ തീര്‍പ്പാക്കിയതുമായ കേസുകളിലെ കഞ്ചാവ് ആണ് നശിപ്പിച്ചത്. ജില്ലാ ഹെഡ് ക്വാര്‍ട്ടേഴ്സിനുള്ളിലെ ഇന്സിനേറ്ററിലിട്ടാണ് കഞ്ചാവ് കത്തിച്ചു കളഞ്ഞത്.
ജില്ലാ ഡ്രഗ് ഡിസ്പോസല്‍ കമ്മിറ്റിയുടെ തീരുമാന പ്രകാരമാണ് കഞ്ചാവ് കത്തിച്ചു നശിപ്പിക്കാൻ നടപടി സ്വീകരിച്ചത്. ജില്ലാ പോലീസ് മേധാവി കെ കാര്‍ത്തിക്, സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പി രാജീവ് കുമാര്‍, നര്‍ക്കോട്ടിക്ക് സെല്‍ ഡിവൈഎസ്പി എംഎം ജോസ് എന്നിവരുടെ സാന്നിധ്യത്തിലാണ് കഞ്ചാവ് നശിപ്പിച്ചത്.
Read also: ജലനിരപ്പ് ഉയർന്നു; കക്കയം ഡാമിന്റെ ഷട്ടർ 45 സെന്റീമീറ്ററായി ഉയർത്തി




































