ജലനിരപ്പ് ഉയർന്നു; കക്കയം ഡാമിന്റെ ഷട്ടർ 45 സെന്റീമീറ്ററായി ഉയർത്തി

By Trainee Reporter, Malabar News
Kakkayam Dam
Ajwa Travels

കോഴിക്കോട്: കനത്ത മഴയെ തുടർന്ന് ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ കക്കയം ഡാമിന്റെ ഷട്ടറുകൾ ഉയർത്തി. നിലവിൽ 30 സെന്റീമീറ്റർ വീതം ഉയർത്തിയിരിക്കുന്ന കക്കയം ഡാമിന്റെ ഇരുഷട്ടറുകളിൽ ഒന്ന് രാവിലെ പത്തരയോടെ 45 സെന്റീമീറ്ററായി ഉയർത്തി. സെക്കൻഡിൽ 65 ക്യൂബിക് മീറ്റർ എന്ന നിലയിൽ വെള്ളം പുറത്തേക്ക് ഒഴുക്കിവിടുമെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനിയർ അറിയിച്ചു.

ഇതേ തുടർന്ന് കുറ്റ്യാടി പുഴയുടെ ഇരുകരകളിലും താമസിക്കുന്നവർ ജാഗ്രതാ പുലർത്തണമെന്ന് നിർദ്ദേശം നൽകിയിയിട്ടുണ്ട്. ഇന്ന് രാവിലെയും ശക്‌തമായ മഴയാണ് കോഴിക്കോട് ജില്ലയിലുടനീളം പെയ്യുന്നത്. മഴയിൽ നാശനഷ്‌ടങ്ങളും റിപ്പോർട് ചെയ്‌തിട്ടുണ്ട്‌. നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. പലയിടങ്ങളിലും മരം വീണും മറ്റും വൈദ്യുതി ബന്ധം താറുമാറായിട്ടുണ്ട്.

Most Read: നഗ്‌നതാ പ്രദർശനക്കേസ്; നടൻ ശ്രീജിത്ത് രവിക്ക് ജാമ്യം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE