കാട്ടുപോത്ത് ആക്രമണം; കക്കയത്ത് വിനോദസഞ്ചാര കേന്ദ്രങ്ങൾ അടച്ചു

ഹൈഡൽ ടൂറിസം, ഇക്കോ ടൂറിസം കേന്ദ്രങ്ങളിലാണ് സഞ്ചാരികൾക്ക് വിലക്ക് ഏർപ്പെടുത്തിയത്.

By Trainee Reporter, Malabar News
wild buffalo- attack in kakkayam
Representational Image
Ajwa Travels

കോഴിക്കോട്: ജില്ലയിലെ കക്കയത്ത് വിനോദസഞ്ചാര കേന്ദ്രങ്ങൾ അടച്ചു. കഴിഞ്ഞ ദിവസം വിനോദ സഞ്ചാരികൾക്ക് നേരെ കാട്ടുപോത്തിന്റെ ആക്രമണം ഉണ്ടായതിന് പിന്നാലെയാണ് നടപടി. ഹൈഡൽ ടൂറിസം, ഇക്കോ ടൂറിസം കേന്ദ്രങ്ങളിലാണ് സഞ്ചാരികൾക്ക് വിലക്ക് ഏർപ്പെടുത്തിയത്. മേഖലയിൽ ഇറങ്ങിയ കാട്ടുപോത്തിനെ തുരത്താൻ വനംവകുപ്പിന്റെ പ്രത്യേക സംഘം ഇന്നെത്തും.

ഇന്നലെ കക്കയം കെഎസ്ഇബി ഹൈഡൽ ടൂറിസം സെന്ററിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ അമ്മയ്‌ക്കും പരിക്കേറ്റിരുന്നു. എറണാകുളം ഇടപ്പള്ളി തോപ്പിൽ നീതു ഏലിയാസ് (32), മകൾ ആൻമരിയ (4) എന്നിവരെയാണ് കാട്ടുപോത്ത് ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ നീതു നിലവിൽ അപകടനില തരണം ചെയ്‌തിട്ടുണ്ട്‌. ഇന്നലെ വൈകിട്ട് നാലരയോടെയാണ് സംഭവം.

എറണാകുളം സ്വദേശികൾ കുടുംബസമേതം കൂടരഞ്ഞിയിലെ ബന്ധുവീട്ടിൽ വന്നപ്പോൾ കക്കയം ടൂറിസ്‌റ്റ് കേന്ദ്രം സന്ദർശിക്കാൻ എത്തിയതായിരുന്നു. കക്കയം വനമേഖലയിൽ നിന്ന് ഇറങ്ങിയ കാട്ടുപോത്താണ് കുട്ടികളുടെ പാർക്കിൽ ഇരുന്ന ടൂറിസ്‌റ്റുകളെ ആക്രമിച്ചത്. മകളെ ആക്രമിക്കാൻ ശ്രമിക്കുമ്പോൾ രക്ഷപ്പെടുത്തുന്നതിന് ഇടേയാണ് നീതുവിന് കുത്തേറ്റത്. യുവതിയുടെ മൂന്ന് വാരിയെല്ലുകൾ പൊട്ടി. തലയ്‌ക്ക് എട്ടു തുന്നലുമുണ്ട്. കുട്ടിയുടെ മുഖത്താണ് പരിക്ക്. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലാണ്.

Most Read| സൈനികരുടെ കുടിയേറ്റം; മ്യാൻമർ അതിർത്തി വേലികെട്ടി അടക്കും- അമിത് ഷാ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE