കക്കയം ഡാമിന്റെ ഷട്ടറുകൾ ഇന്ന് വീണ്ടും ഉയർത്തും; ജാഗ്രതാ നിർദ്ദേശം

By Trainee Reporter, Malabar News
kakkayam_a_dam
Ajwa Travels

കോഴിക്കോട്: കനത്ത മഴയിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് കക്കയം ഡാമിന്റെ ഷട്ടറുകൾ ഇന്ന് വീണ്ടും ഉയർത്തും. മഴ കുറഞ്ഞതിനെ തുടർന്ന് ഇന്നലെ ഷട്ടറുകൾ അടച്ചിരുന്നു. ഇന്ന് രാവിലെ 10 സെന്റിമീറ്റർ ഉയർത്തി അധികജലം പുറത്തേക്ക് ഒഴുക്കിവിടുമെന്ന് അധികൃതർ അറിയിച്ചു.

ഇത് തുടർന്ന് കുറ്റ്യാടി പുഴയിൽ ജലനിരപ്പ് ഉയരാൻ സാധ്യത ഉള്ളതിനാൽ പുഴയുടെ ഇരുകരകളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്. തുടക്കത്തിൽ 5 ക്യൂബിക് മീറ്റർ/ സെക്കൻഡ് എന്ന നിലയിലായിരിക്കും ഉയർത്തുക. മഴയുടെ തോത് അനുസരിച്ച് ഒഴുക്കി വിടുന്ന വെള്ളത്തിന്റെ അളവ് കൂട്ടും.

Most Read: ആരോഗ്യനിലയിൽ പുരോഗതി; നടൻ ചിയാൻ വിക്രം ഇന്ന് ആശുപത്രി വിട്ടേക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE