കോട്ടയത്ത് 61 കിലോ കഞ്ചാവ് നശിപ്പിച്ച് പോലീസ്

By Team Member, Malabar News
61 Kilogram Cannabis Destroyed By Police At Kottayam
Ajwa Travels

കോട്ടയം: ജില്ലയിലെ വിവിധ സ്‌റ്റേഷനുകളിലായി സൂക്ഷിച്ചിരുന്ന 61 കിലോ കഞ്ചാവ് പോലീസ് തീയിട്ട് നശിപ്പിച്ചു. 17 തവണയായി പിടിച്ചെടുത്തതും കോടതികളില്‍ തീര്‍പ്പാക്കിയതുമായ കേസുകളിലെ കഞ്ചാവ് ആണ് നശിപ്പിച്ചത്. ജില്ലാ ഹെഡ് ക്വാര്‍ട്ടേഴ്‌സിനുള്ളിലെ ഇന്‍സിനേറ്ററിലിട്ടാണ് കഞ്ചാവ്  കത്തിച്ചു കളഞ്ഞത്.

ജില്ലാ ഡ്രഗ് ഡിസ്‌പോസല്‍ കമ്മിറ്റിയുടെ തീരുമാന പ്രകാരമാണ് കഞ്ചാവ് കത്തിച്ചു നശിപ്പിക്കാൻ നടപടി സ്വീകരിച്ചത്. ജില്ലാ പോലീസ് മേധാവി കെ കാര്‍ത്തിക്, സ്‌പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്‌പി രാജീവ് കുമാര്‍, നര്‍ക്കോട്ടിക്ക് സെല്‍ ഡിവൈഎസ്‌പി എംഎം ജോസ് എന്നിവരുടെ സാന്നിധ്യത്തിലാണ് കഞ്ചാവ് നശിപ്പിച്ചത്.

Read also: ജലനിരപ്പ് ഉയർന്നു; കക്കയം ഡാമിന്റെ ഷട്ടർ 45 സെന്റീമീറ്ററായി ഉയർത്തി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE