തൃശൂർ ഇനി കലയുടെ പൂരപ്പറമ്പ്; സംസ്‌ഥാന സ്‌കൂൾ കലോൽസവത്തിന് നാളെ തിരിതെളിയും

നാളെ മുതൽ 18 വരെയാണ് കലാമേളം. 25 വേദികളിലായി 249 ഇനങ്ങളിൽ പതിനായിരത്തിലേറെ പ്രതിഭകൾ മാറ്റുരയ്‌ക്കും.

By Senior Reporter, Malabar News
64th State School Kalolsavam
Ajwa Travels

തൃശൂർ: കലയുടെ പൂരപ്പറമ്പായി തൃശൂർ മാറാൻ ഇനി ഏതാനും മണിക്കൂറുകൾ മാത്രം ബാക്കി. 64ആംമത് സംസ്‌ഥാന സ്‌കൂൾ കലോൽസവത്തിന് തൃശൂരിൽ നാളെ കർട്ടനുയരും. നാളെ മുതൽ 18 വരെയാണ് കലാമേളം. 25 വേദികളിലായി 249 ഇനങ്ങളിൽ പതിനായിരത്തിലേറെ പ്രതിഭകൾ മാറ്റുരയ്‌ക്കും. വിവിധ പൂക്കളുടെ പേരുകളാണ് വേദികൾകൾക്ക് നൽകിയിരിക്കുന്നത്.

എട്ടിടങ്ങളിലെ ആരവങ്ങളാണ് തിങ്കളാഴ്‌ച സ്വർണക്കപ്പ് വരവേറ്റത്. മേളാഘോഷവും വർണബലൂണുകൾ ഉൾപ്പടെയുള്ള അലങ്കാരങ്ങൾ ഒരുക്കിയായിരുന്നു എതിരേൽക്കൽ. ചാലക്കുടിയിൽ രാവിലെ ഒമ്പതിന് തുടങ്ങിയ സ്വീകരണം വൈകീട്ട് മൂന്നിന് ചേലക്കരയിലാണ് അവസാനിച്ചത്. ഇന്ന് ആറിടങ്ങളിൽ കൂടി സ്വീകരണം നടക്കും.

രാവിലെ വടക്കാഞ്ചേരിയിൽ തുടക്കമിടും. ഇന്ന് മുതൽ വിവിധ ജില്ലകളിൽ നിന്നുള്ള ടീമുകൾ എത്തിത്തുടങ്ങും. 10.30ന് ആദ്യത്തെ സംഘത്തെ റെയിൽവേ സ്‌റ്റേഷനിൽ സ്വീകരിക്കും. പത്തുമുതൽ ബോയ്‌സ് സ്‌കൂളിൽ രജിസ്‌ട്രേഷൻ ആരംഭിക്കും. മൂന്നിന് കലോൽസവ ഊട്ടുപുരയായ ഇൻഡോർ സ്‌റ്റേഡിയത്തിൽ പാലുകാച്ചൽ നടക്കും.

സ്വർണക്കപ്പുമേന്തിയുള്ള വിളംബര ഘോഷയാത്ര ഇന്ന് മൂന്നുമണിയോടെ നടക്കും. സിഎംഎസ് സ്‌കൂളിൽ നിന്ന് തേക്കിൻകാട് എക്‌സിബിഷൻ ഗ്രൗണ്ടിലെ പ്രധാന വേദിയിലേക്കായിരിക്കും ഘോഷയാത്ര. നാളെ രാവിലെ പത്തുമണിയോടെ സംസ്‌ഥാന സ്‌കൂൾ കലോൽസവത്തിന് തിരിതെളിയും. മുഖ്യമന്ത്രി പിണറായി വിജയനാണ് തിരിതെളിയിക്കുക. തുടർന്ന് വേദികൾ ഉണരും.

Most Read| പ്രതിസന്ധികളിൽ തളർന്ന് പോകാതെ സുനിത, ജൻമ നാട്ടിലെ ആദ്യ വനിതാ പോലീസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE