ഇടുക്കി: നെടുങ്കണ്ടത്ത് പൊറോട്ട തൊണ്ടയില്‍ കുടുങ്ങി ഒന്‍പത് വയസുകാരന്‍ മരിച്ചു. പാറത്തോട് കോളനിയിലെ സന്തോഷ് കാര്‍ത്തിക് ആണ് മരിച്ചത്. കുട്ടി അപസ്‌മാര രോഗിയായിരുന്നു. ഒരു വയസ് മുതല്‍ കുട്ടി അപസ്‌മാരത്തിന് ചികിൽസ തേടിയിരുന്നു.
ഇന്നലെ രാത്രിയാണ് പൊറോട്ട കഴിച്ചതിനെത്തുടര്‍ന്ന് കുട്ടിക്ക് ബുദ്ധിമുട്ട് അനുഭവപ്പെട്ടത്. ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ കുട്ടി വളരെ അവശനായിരുന്നു. ആശുപത്രിയില്‍ ചികിൽസ നല്‍കിയെങ്കിലും കുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ല.
Most Read: പിസി ജോർജ് കേരളത്തിലെ നമ്പർ വൺ വർഗീയവാദി; ഷാഫി പറമ്പിൽ


































