പിസി ജോർജ് കേരളത്തിലെ നമ്പർ വൺ വർഗീയവാദി; ഷാഫി പറമ്പിൽ

By Staff Reporter, Malabar News
Shafi Parampil MLA
Ajwa Travels

പാലക്കാട്: പിസി ജോർജിന്റെ പരാമർശത്തിൽ സംസ്‌ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി യൂത്ത് കോൺഗ്രസ് സംസ്‌ഥാന അധ്യക്ഷൻ ഷാഫി പറമ്പിൽ എംഎൽഎ. പിസി ജോർജ് വർഗീയതയുടെ സന്തത സഹചാരിയാണെന്ന് പാലക്കാട് എംഎൽഎ വിമർശിച്ചു.

പിസി ജോർജ് കേരളത്തിലെ നമ്പർ വൺ വർഗീയ വാദിയാണ്. കേരളത്തിലെ സാമൂഹിക സൗഹാർദ അന്തരീക്ഷത്തെ തകർക്കാൻ കച്ചകെട്ടി ഇറങ്ങിയിരിക്കുന്നയാളാണ് പിസി ജോർജ്. പോലീസിന്റെയും സർക്കാരിന്റെയും മൃദു സമീപനമാണ് പിസി ജോർജിന് പ്രോൽസാഹനമാകുന്നത് എന്നും ഇദ്ദേഹം പറഞ്ഞു.

പ്രഗ്യാ സിംഗ് ഠാക്കൂർ, സാക്ഷി മഹാരാജ് എന്നിവരെ മോദി സംരക്ഷിക്കുകയാണെന്നും ഷാഫി പറമ്പിൽ കുറ്റപ്പെടുത്തി. സമാനമായ നിലയിൽ പിസി ജോർജിനെ കേരള സർക്കാരും സംരക്ഷിക്കുകയാണ്. ഇയാൾക്ക് എതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി ജയിലിലടക്കണം. കെ റെയിൽ സിൽവർ ലൈൻ പദ്ധതിക്കായി സ്‌ഥാപിച്ച കുറ്റികൾക്ക് കാവൽ നിൽക്കുമെന്ന കാനത്തിന്റെ പ്രസ്‌താവനയെയും ഷാഫി പറമ്പിൽ കുറ്റപ്പെടുത്തി.

സിപിഐയെയും അതിന്റെ സംസ്‌ഥാന സെക്രട്ടറിയായ കാനം രാജേന്ദ്രനെയും മുഖ്യമന്ത്രി പിണറായി വിജയൻ ചങ്ങലക്കിട്ടിരിക്കുകയാണ്. കാനം രാജേന്ദ്രന്റെ പ്രസ്‌താവന സിപിഐക്ക് തന്നെ അപവാദമാണ്. സിപിഎം ഒരു തീവ്ര വലതുപക്ഷ പാർട്ടിയായി മാറിയെന്നും ഷാഫി കുറ്റപ്പെടുത്തി.

Read Also: പട്യാല സംഘർഷം; മൂന്ന് പോലീസ് ഉദ്യോഗസ്‌ഥരെ സ്‌ഥലം മാറ്റി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE