ജില്ലയിൽ അവശ്യ സാധനങ്ങൾ വീട്ടിലെത്തിക്കാൻ സപ്ളൈകോയുടെ ഹോം ഡെലിവറി

By Staff Reporter, Malabar News
home delivery
Representational Image
Ajwa Travels

കണ്ണൂർ: കോവിഡ് പ്രതിരോധ പോരാട്ടത്തിന്റെ ഭാഗമാകാൻ സപ്ളൈകോയും ഒരുങ്ങുന്നു. ആവശ്യസാധങ്ങൾ ഇനി ഒറ്റ ഫോൺവിളിയിൽ വീട്ടുമുറ്റത്തെത്തും. കുടുംബശ്രീയുമായി കൈകോർത്താണ് സപ്ളൈകോ ഹോം ഡെലിവറി സംവിധാനം ജില്ലയിൽ ആരംഭിക്കുന്നത്. സപ്ളൈകോ വഴി ആളുകൾ വാങ്ങിയിരുന്ന എല്ലാ സാധനങ്ങളും വീട്ടിലിരുന്ന് ഓർഡർ ചെയ്യാം.

ഫോൺ വഴിയോ വാട്‌സ്ആപ്പ് വഴിയോ ഓർഡർ ചെയ്‌താൽ കുടുംബശ്രീ പ്രവർത്തകർ സാധനങ്ങൾ വീടുകളിൽ എത്തിക്കും. നിലവിൽ സബ്‌സിഡി സാധനങ്ങൾക്ക് ഹോം ഡെലിവറി ലഭ്യമല്ല. വിപണി വിലയേക്കാൾ കുറഞ്ഞ നിരക്കിലാണ് സാധനങ്ങൾ ഉപഭോക്‌താക്കൾക്ക് നൽകുക. ഉച്ചവരെയാണ് ഓർഡർ സ്വീകരിക്കുന്നത്. ഉച്ചക്ക് ശേഷമാണ് വിതരണം നടത്തുക.

ജില്ലയിലെ അഞ്ച് കേന്ദ്രങ്ങളാണ് ഹോം ഡെലിവറി സംവിധാനത്തിനായി സജ്‌ജമായിട്ടുള്ളത്. കണ്ണൂർ ഡിപ്പോ പരിധിയിലെ പീപ്പിൾ ബസാർ-9446668537, തലശേരി ഹൈപ്പർ മാർക്കറ്റ്-9495452220, എസ്എസ്എം ഇരിട്ടി –9946582340, തളിപ്പറമ്പ് ഡിപ്പോ പരിധിയിലെ എസ്എസ്എം തളിപ്പറമ്പ്-8086596571, 9744117387, എസ്എസ്എം മാതമംഗലം-9539421650, 8606531891 എന്നിവിടങ്ങളിലെ പ്രസ്‌തുത നമ്പറുകളിലേക്ക്‌ സാധനങ്ങളുടെ ലിസ്‌റ്റ് വാട്‍സ്ആപ്പിലൂടെ അയക്കാം. ഡെലിവറി ചാർജായി നിശ്‌ചിത തുക ഈടാക്കുന്നതാണ്.

Read Also: കനത്ത മഴ തുടരും; ചുഴലിക്കാറ്റിനും സാധ്യത; അതീവ ജാഗ്രതയിൽ സംസ്‌ഥാനം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE