കൊച്ചി: സംസ്‌ഥാനത്ത് സ്വർണവില വീണ്ടും താഴ്ന്നു. പവന്റെ വില 160 രൂപ കുറഞ്ഞ് 36,560 രൂപയായി. ഗ്രാമിന്റെ വില 20 രൂപ കുറഞ്ഞ് 4570 രൂപയുമായി. 36,720 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില.
രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സിൽ പത്ത് ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വില 0.25 ശതമാനം കുറഞ്ഞ് 48,460 നിലവാരത്തിലെത്തി. വെള്ളിയുടെ വിലയിലും സമാനമായ ഇടിവുണ്ടായി. അതേസമയം ആഗോള വിപണിയിൽ സ്വർണവിലയിൽ വലിയ മാറ്റമില്ല. സ്‌പോട് ഗോൾഡ് വില 1,896 ഡോളർ നിലവാരത്തിലാണ്.
Malabar News: മലപ്പുറത്ത് ഞായറാഴ്‌ച കര്‍ശന നിയന്ത്രണങ്ങൾ; അവശ്യസാധന കടകൾ തുറക്കില്ല






































