തിരുവനന്തപുരം: തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷം നാളെയോടെ കേരളത്തിൽ എത്തിയേക്കുമെന്ന് അറിയിച്ച് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. നിലവില്‍ മാലിദ്വീപിന്റെയും, ശ്രീലങ്കയുടെയും ബംഗാള്‍ ഉള്‍ക്കടലിന്റെയും കൂടുതല്‍ മേഖലകളില്‍ വ്യാപിച്ച കാലവര്‍ഷം നാളെയോടെ കേരളത്തിലെത്താനാണ് സാധ്യതയെന്ന് കേന്ദ്ര കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം വ്യക്‌തമാക്കി.
സംസ്‌ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴ തുടരാന്‍ സാധ്യതയുണ്ട്. ശക്‌തമായ കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്‌ക്കും ആയിരിക്കും സാധ്യത. ഈ പശ്‌ചാത്തലത്തിൽ ഇന്ന് 5 ജില്ലകളിൽ യെല്ലോ അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളിലാണ് മുന്നറിയിപ്പുള്ളത്.
അതേസമയം നാളെ 5 ജില്ലകളിലും മറ്റന്നാള്‍ 6 ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. കേരളാ തീരത്ത് മണിക്കൂറില്‍ പരമാവധി 50 കിമി വരെ വേഗതയില്‍ ശക്‌തമായ കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്നും കാലാവസ്‌ഥാ നിരീക്ഷകർ അറിയിച്ചിട്ടുണ്ട്. കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ മൽസ്യത്തൊഴിലാളികള്‍ കടലിൽ പോകരുതെന്നും നിര്‍ദ്ദേശമുണ്ട്.
Read Also: ഇന്ത്യക്ക് വീണ്ടും സൗദിയുടെ സഹായം; 60 ടൺ ഓക്‌സിജൻ എത്തിക്കും







































