പാലക്കാട് : പ്രതിദിന കോവിഡ് രോഗവ്യാപനം ഉയർന്നു നിൽക്കുന്ന പാലക്കാട് ജില്ലയിൽ കൂടുതൽ വാക്‌സിൻ എത്തിക്കുന്നതിന് ശ്രമം. ജില്ല നിലവിൽ നേരിടുന്ന വാക്‌സിൻ ക്ഷാമം സംബന്ധിച്ച് മന്ത്രി കെ കൃഷ്‌ണൻകുട്ടി മുഖ്യമന്ത്രിക്കും, ആരോഗ്യമന്ത്രിക്കും കത്ത് സമർപ്പിച്ചു. ഇക്കാര്യത്തിൽ ഉടൻ നടപടി സ്വീകരിക്കണമെന്ന് ഇരുവരെയും നേരിൽ കണ്ട് ആവശ്യപ്പെടുമെന്നും അദ്ദേഹം വ്യക്‌തമാക്കി.
ജില്ലയിൽ നിലവിൽ രോഗവ്യാപനം ഉയരുന്ന സാഹചര്യമാണെങ്കിലും, ആവശ്യത്തിന് വാക്‌സിൻ ലഭിക്കുന്നില്ലെന്നാണ് പരാതി ഉയരുന്നത്. അതിർത്തി പങ്കിടുന്ന ജില്ലയായതിനാൽ തന്നെ ഇവിടുത്തെ രോഗവ്യാപന സാധ്യത പരിഗണിക്കണമെന്നാണ് ഇപ്പോഴത്തെ ആവശ്യം. കൂടാതെ ആദിവാസി മേഖലയിലുള്ള ആളുകൾക്കായി അനുവദിച്ച വാക്‌സിൻ മറ്റുള്ള ആളുകളിൽ കുത്തിവെക്കുന്നുവെന്ന പരാതിയും നിലവിൽ പരിശോധിച്ച് വരികയാണ്.
രോഗവ്യാപനം ഉയരുന്ന സാഹചര്യത്തിൽ ജില്ല നേരിടുന്ന വാക്‌സിൻ ക്ഷാമം വലിയ ആശങ്കയാണ് സൃഷ്‌ടിക്കുന്നത്. നിലവിൽ ജില്ലക്ക് ലഭിച്ചിട്ടുള്ള 3500 ഡോസ് കൊവാക്‌സിൻ ഉപയോഗിച്ച് ജില്ലയിൽ നാളെ വാക്‌സിനേഷൻ നടത്തും. കൂടാതെ ഉടൻ തന്നെ 10,000 ഡോസ് കോവിഷീൽഡ് വാക്‌സിൻ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Read also : ‘പൃഥ്വിരാജ്’ എന്ന പേര് മാറ്റണം; അക്ഷയ് കുമാര്‍ ചിത്രത്തിനെതിരെ കര്‍ണി സേന








































