‘പൃഥ്വിരാജ്’ എന്ന പേര് മാറ്റണം; അക്ഷയ് കുമാര്‍ ചിത്രത്തിനെതിരെ കര്‍ണി സേന

By Staff Reporter, Malabar News
akshay kumar_prithviraj movie
Representational Image
Ajwa Travels

ബോളിവുഡ് താരം അക്ഷയ് കുമാറിനെ നായകനാക്കി ചന്ദ്ര പ്രകാശ് തൃവേദി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘പൃഥ്വിരാജി’ന്റെ പേര് മാറ്റണമെന്ന ആവശ്യവുമായി കര്‍ണി സേന രംഗത്ത്. രജ്‌പുത് പൃഥ്വിരാജ് ചൗഹാന്റെ കഥ പറയുന്ന ചിത്രത്തിന്റെ പേര് ‘പൃഥ്വിരാജ്’ എന്ന് മാത്രമാക്കിയത് അദ്ദേഹത്തെ അപമാനിക്കുന്നതിന് തുല്യമാണെന്നാണ് കർണി സേനയുടെ വാദം. ആദിത്യ ചോപ്രയാണ് ചിത്രം നിർമിക്കുന്നത്.

ചിത്രത്തിന് പൃഥ്വിരാജ് ചൗഹാന്റെ മുഴുവന്‍ പേരും നല്‍കണമെന്ന് സംവിധായകനും കര്‍ണി സേന യൂത്ത് വിങ്ങ് പ്രസിഡണ്ടുമായ സുര്‍ജീത് സിങ്ങ് രാധോര്‍ പറഞ്ഞു. ഇതുമാത്രമല്ല സിനിമ റിലീസ് ചെയ്യുന്നതിന് മുമ്പ് കര്‍ണി സേനയെ കാണിക്കണമെന്നും ഇവർ ആവശ്യപ്പെടുന്നു. ഇക്കാര്യങ്ങൾ അനുസരിച്ചില്ലിങ്കില്‍ വലിയ പ്രത്യാഘാതം ഏറ്റുവാങ്ങേണ്ടി വരുമെന്നും കര്‍ണി സേന ഭീഷണി മുഴക്കി.

അതേസമയം സഞ്‌ജയ് ലീല ബന്‍സാലിയുടെ ‘പദ്‌മാവതി’ന് നേരിടേണ്ടി വന്ന പ്രശ്‌നങ്ങളെയും കർണി സേന ഓർമ്മിപ്പിച്ചു. അതിനാല്‍ സംവിധായകര്‍ ഇത്തരം കാര്യങ്ങള്‍ നേരിടാന്‍ തയ്യാറായിരിക്കണം എന്നും സേന അറിയിച്ചു.

2019ല്‍ അക്ഷയ് കുമാറിന്റെ പിറന്നാള്‍ ദിനത്തിലാണ് ‘പൃഥ്വിരാജ്’ എന്ന സിനിമ പ്രഖ്യാപിക്കുന്നത്. പൃഥ്വിരാജ് ചൗഹാന്റെ ജീവിതം പറയുന്ന സിനിമയാണിതെന്ന് അന്ന് അക്ഷയ് പറഞ്ഞിരുന്നു. മുന്‍ മിസ് വേള്‍ഡ് മാനുഷി ചില്ലറാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്.

Read Also: ജാതി അധിക്ഷേപം; നടിക്കെതിരെ കേസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE