ജാതി അധിക്ഷേപം; നടിക്കെതിരെ കേസ്

By Staff Reporter, Malabar News
yuvika-chaudhary
യുവിക ചൗധരി
Ajwa Travels

ന്യൂഡെൽഹി: ജാതി അധിക്ഷേപം നടത്തിയെന്ന പരാതിയില്‍ നടി യുവിക ചൗധരിക്കെതിരെ കേസെടുത്തു. സമൂഹ മാദ്ധ്യമത്തിലൂടെ ജാതി-മത അധിക്ഷേപം നടത്തിയെന്ന ദളിത് സാമൂഹ്യ പ്രവർത്തകന്റെ പരാതിയിലാണ് യുവിക ചൗധരിക്കെതിരെ ഹരിയാന പോലീസ് കേസെടുത്തത്. യുവിക ജാതി അധിക്ഷേപിച്ചു സംസാരിക്കുന്ന വീഡിയോ സമൂഹ മാദ്ധ്യമങ്ങളിൽ വൈറലായിരുന്നു.

ദളിത് സാമൂഹ്യ പ്രവര്‍ത്തകന്‍ രജത് കല്‍സാനാണ് പോലീസില്‍ പരാതി നല്‍കിയത്. വീഡിയോയില്‍ ദളിത് വിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് രജത് പോലീസിനെ സമീപിച്ചത്. നടിയുടെ വീഡിയോയും രജത് പോലീസിന് സമര്‍പ്പിച്ചു. നടിക്കെതിരെ കടുത്ത നിയമനപടികള്‍ സ്വീകരിക്കണമെന്ന് പരാതിയില്‍ പറയുന്നു.

മെയ് 25നാണ് യുവികയുടെ വീഡിയോ വൈറലാവുന്നത്. 26ന് തന്നെ രജത് പരാതി നല്‍കുകയും ചെയ്‌തു. പട്ടികജാതി-പട്ടികവർഗ (അതിക്രമങ്ങൾ തടയൽ) നിയമപ്രകാരമാണ് നടിക്കെതിരെ പോലീസ് എഫ്‌ഐആർ രജിസ്‌റ്റർ ചെയ്‌തിരിക്കുന്നത്.

നേരത്തെ വീഡിയോ വിവാദമായതിന് പിന്നാലെ യുവിക മാപ്പപേക്ഷയുമായി രംഗത്തെത്തിയിരുന്നു. താന്‍ ഉപയോഗിച്ച വാക്കിന്റെ അര്‍ഥം എന്താണെന്ന് അറിഞ്ഞിരുന്നില്ല എന്നാണ് മുന്‍ ബിഗ്‌ബോസ് താരം കൂടിയായ യുവിക ട്വീറ്റ് ചെയ്‌തത്‌.

Read Also: ബെംഗളൂരു കൂട്ടബലാൽസംഗ കേസ്; യുവതിയുടെ മൊഴി ഇന്ന് രേഖപ്പെടുത്തും, അന്വേഷണം കേരളത്തിലേക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE