ദുല്‍ഖര്‍ സല്മാന് നായകനാകുന്ന പുതിയ ബോളിവുഡ് ചിത്രം ‘ചുപ്’ ടീസർ മികച്ച പ്രതികരണം നേടുന്നു. ആര്. ബാല്‍കി സംവിധാനം ചെയ്യുന്ന ചിത്രം റിവഞ്ച് ഓഫ് ദ് ആര്‍ട്ടിസ്റ്റ് (കലാകാരന്റെ പ്രതികാരം) എന്ന ടാഗ്ലൈനോടെയാണ് എത്തുന്നത്.
സണ്ണി ഡിയോള്‍, പൂജ ഭട്ട്, ശ്രേയ ധന്വന്തരി എന്നിവരാണ് ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ‘കാര്വാന്, സോയ ഫാക്റ്റര്‍’ എന്നീ സിനിമകള്‍ക്ക് ശേഷം ദുല്‍ഖര്‍ അഭിനയിക്കുന്ന മൂന്നാമത്തെ ബോളിവുഡ് ചിത്രമാണിത്.
പ്രമുഖ ബോളിവുഡ് സംവിധായകൻ ഗുരു ദത്തിനുള്ള ആദരം എന്ന നിലക്കാണ് സൈക്കളോജിക്കല്‍ ത്രില്ലര്‍ ഗണത്തിൽപെടുന്ന ‘ചുപ്’ ഒരുങ്ങുന്നത്. എന്നാല്‍ ഇത് ബയോപിക് ആയിരിക്കില്ലെന്ന് സംവിധായകന് നേരത്തെ വ്യക്തമാക്കിയിരുന്നു. ബാല്‍കിക്കൊപ്പം രാജ സെന്‍, റിഷി വിര്‍മാനി എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. ഛായാഗ്രഹണം വിശാല്‍ സിന്‍ഹ. അമിത് ത്രിവേദിയാണ് സംഗീത സംവിധാനം.
Most Read: റഹീം സ്റ്റെർലിങ് ചെൽസിയിലേക്ക്; 5 വർഷത്തേക്ക് കരാർ