ഷാരൂഖ്- അറ്റ്ലീ ചിത്രം ‘ജവാൻ’; വില്ലനായി വിജയ് സേതുപതി

By Film Desk, Malabar News

ഷാരൂഖ് ഖാനെ നായകനാക്കി അറ്റ്ലീ ഒരുക്കുന്ന ചിത്രമാണ് ‘ജവാൻ’ ഇപ്പോഴിതാ ഷാരൂഖിന്റെ ഈ പുതിയ സിനിമയില്‍ വിജയ് സേതുപതി വില്ലനായി എത്തുന്നു എന്ന വാർത്തയാണ് പുറത്തുവരുന്നത്.

സിനിമയുടെ ചിത്രീകരണത്തിനായി അദ്ദേഹം അടുത്ത ആഴ്‌ച മുംബൈയിൽ എത്തുമെന്നും ഔദ്യോഗിക സ്‌ഥിരീകരണം ഉടൻ ഉണ്ടാകുമെന്നുമാണ് ചിത്രത്തോട് അടുത്ത വൃത്തങ്ങൾ പറയുന്നത്. അടുത്തവർഷം ജൂൺ 2നാണ് ‘ജവാൻ’ റിലീസ് ചെയ്യുക.

റാണ ദഗുബാട്ടിയെ ആയിരുന്നു ഈ കഥാപാത്രത്തിനായി ആദ്യം പരിഗണിച്ചിരുന്നത്. എന്നാൽ അദ്ദേഹത്തിന്റെ തിരക്കുകൾ മൂലം അവസരം വിജയ് സേതുപതിയെ തേടിയെത്തുകയായിരുന്നു.

അതേസമയം അല്ലു അർജുൻ നായകനാകുന്ന ‘പുഷ്‌പ’ രണ്ടാം ഭാഗത്തിലും വിജയ് സേതുപതി വില്ലൻ വേഷത്തിലുണ്ട്. സേതുപതിയുടേതായി ഒടുവിൽ റിലീസ് ചെയ്‌ത സിനിമ ‘മാമനിതൻ’ ആണ്.

Most Read: നുപൂർ ശർമയുടെ തലയറുക്കുന്നവർക്ക് പാരിതോഷികം; അജ്‌മീർ ദർഗയിലെ പുരോഹിതൻ അറസ്‌റ്റിൽ 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE