‘ഡാര്‍ലിങ്സ്’; നിർമാതാവായി ആലിയ, ടീസറെത്തി

By Film Desk, Malabar News
Ajwa Travels

ബോളിവുഡ് താരം ആലിയ ഭട്ട് ആദ്യമായി നിര്‍മിക്കുന്ന ചിത്രം ‘ഡാര്‍ലിങ്സി’ന്റെ ടീസർ പുറത്ത്. ആലിയ ഭട്ടിനൊപ്പം മലയാളി താരമായ റോഷന്‍ മാത്യു, ഷിഫാലി ഷാ, വിജയ് വര്‍മ്മ എന്നിവരും കേന്ദ്ര കഥാപാത്രങ്ങളാകുന്നു. ചിത്രം നെറ്റ്ഫ്‌ളിക്‌സിലൂടെ പ്രേക്ഷകർക്കരികിൽ എത്തും. ഓഗസ്‌റ്റ് അഞ്ചിനാണ് റിലീസ്.

ജസ്‌മീത്ത് കെ റീൻ സംവിധാനം ചെയ്യുന്ന ചിത്രം ആലിയ ഭട്ടിന്റെ എറ്റേണല്‍ സണ്‍ഷൈന്‍ പ്രൊഡക്ഷന്‍സും ഷാരൂഖ് ഖാന്റെ റെഡ് ചില്ലീസും ചേര്‍ന്നാണ് നിർമിച്ചിരിക്കുന്നത്.

ഡാര്‍ക്ക് കോമഡി വിഭാഗത്തിൽപെടുന്ന ചിത്രം അമ്മയും മകളും തമ്മിലുള്ള ബന്ധത്തിന്റെ കഥയാണ് പറയുന്നത്. ഷിഫാലി ഷായാണ് ആലിയ ഭട്ടിന്റെ അമ്മയായി എത്തുന്നത്. വിശാല്‍ ഭരദ്വാജാണ് സംഗീത സംവിധാനം.

Most Read: വിജയ് ബാബുവിന്റെ ജാമ്യം റദ്ദാക്കണം; ഹരജി നാളെ സുപ്രീം കോടതിയിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE