പ്രിയങ്ക ചോപ്ര എക്‌സിക്യൂട്ടീവ് നിര്‍മ്മാതാവാകുന്ന ഈവിള്‍ ഐയുടെ ട്രെയ്‌ലര്‍ എത്തി. ബ്ലുംഹൗസിന്റെ ബാനറില്‍ ജയ്‌സണ്‍ ബ്ലുംമും പ്രിയങ്ക ചോപ്ര ജോനാസും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രമാണ് ഈവിള്‍ ഐ. സരിത ചൗധരി, സുനിത മാണി, ഒമര്‍ മസ്‌കതി തുടങ്ങിയവര്‍ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഇന്ത്യന്‍ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രം, പുനര്‍ജന്മവും അന്ധവിശ്വാസങ്ങളുമെല്ലാം പ്രമേയമാക്കുന്നു. പ്രണയ കഥയില്‍ തുടങ്ങി ഭീതി ജനിപ്പിക്കുന്ന ഹൊറര്‍ ത്രില്ലറായി മാറും വിധമാണ് ചിത്രത്തിന്റെ ട്രെയ്‌ലര്‍ തയാറാക്കിയിരിക്കുന്നത്.
മാധുരി ശേഖറിന്റെ ഇതേ പേരിലുള്ള പുസ്‌തകത്തിന്റെ സിനിമാ പതിപ്പാണ് ഈവിള്‍ ഐ. ആമസോണ്‍ പ്രൈം വീഡിയോസാണ് ചിത്രം റിലീസ് ചെയ്യുന്നത്.
Read also: സുശാന്ത് സിംഗിന്റെ മരണം : എയിംസിന്റെ അന്തിമ റിപ്പോര്‍ട്ട് അടുത്ത ആഴ്‌ച
ആമസോണിന്റെ പുറത്തിറങ്ങാന്‍ ഇരിക്കുന്ന 8 ഫിലിം സീരിസില്‍ പെട്ട ചിത്രമാണ് ഈവിള്‍ ഐ. ചിത്രം അടുത്ത മാസം 13ന് സിനിമ ആമസോണില്‍ റിലീസ് ചെയ്യും.







































