സുശാന്ത് സിംഗിന്റെ മരണം; എയിംസിന്റെ അന്തിമ റിപ്പോര്‍ട്ട് ഉടന്‍

By Syndicated , Malabar News
Sushanth_Malabar news
Sushanth Singh Rajputh
Ajwa Travels

ന്യൂഡല്‍ഹി: ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രജ്പുതിന്റെ മരണം സംബന്ധിച്ച ഓള്‍ ഇന്ത്യ മെഡിക്കല്‍ സയന്‍സിന്റെ അന്തിമ റിപ്പോര്‍ട്ട് അടുത്തയാഴ്‌ച സമര്‍പ്പിക്കും. സുശാന്തിന്റെ പോസ്‌ററ്‌മോര്‍ട്ടം റിപ്പോര്‍ട്ടിന്മേല്‍ സി ബി ഐ ഐയിംസിന്റെ ഫോറന്‍സിക് വിഭാഗത്തോട് വിവരങ്ങള്‍ അന്വേഷിച്ചിരുന്നു.

‘മെഡിക്കല്‍ ബോര്‍ഡിന്റെ റിപ്പോര്‍ട്ട് അടുത്ത ആഴ്‌ചതന്നെ സി ബി ഐ ക്ക് കൈമാറും. ഇതുകൊണ്ട് എല്ലാ ആശയക്കുഴപ്പങ്ങളും മാറും എന്ന് കരുതുന്നു’ -എയിംസിലെ ഫോറന്‍സിക് വിഭാഗം മേധാവി ഡോ. സുധീര്‍ ഗുപ്ത പറഞ്ഞു. എന്നാല്‍ റിപ്പോര്‍ട്ട് ഇപ്പോള്‍ പുറത്തു വിടാനുള്ള സാധ്യതയില്ല.

മുംബൈയില്‍ ഒരു മാസത്തെ അന്വേഷണത്തിന് ശേഷം സിബിഐയുടെ പ്രത്യേക അന്വേഷണ സംഘം ബുധനാഴ്ച ദില്ലിയിലേക്ക് മടങ്ങി. കഴിഞ്ഞ ജൂണ്‍ 14 നാണ് സുശാന്ത് സിംഗ് രജ്പുതിനെ മുംബൈയിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

Read also: മോദിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് റഷ്യന്‍ പ്രസിഡന്റ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE