ഡെൽഹി എയിംസിൽ നഴ്‌സസ് യൂണിയന്റെ അനിശ്‌ചിതകാല സമരം

By Staff Reporter, Malabar News
delhi-aiims
Ajwa Travels

ന്യൂഡെൽഹി: ഇന്ന് മുതൽ ഡെൽഹി എയിംസിൽ അനിശ്‌ചിതകാല സമരം പ്രഖ്യാപിച്ച് നഴ്‌സിംഗ് സ്‌റ്റാഫ്. നഴ്‌സസ്‌ യൂണിയൻ പ്രസിഡണ്ട് ഹരീഷ് കുമാർ കജ്‌ളയുടെ സസ്‌പെൻഷനിൽ പ്രതിഷേധിച്ചാണ് സമരം. ആശുപത്രിയിലെ മുഴുവൻ സർവീസുകളും ബഹിഷ്‌കരിക്കുമെന്ന് അംഗങ്ങൾ അറിയിച്ചു. ഹരീഷ് കജ്‌ളയെ മതിയായ കാരണങ്ങളില്ലാതെ സസ്‌പെൻഡ് ചെയ്യാനുള്ള ഏകപക്ഷീയമായ തീരുമാനത്തിന് മറുപടിയായി യൂണിയൻ അടിയന്തര എക്‌സിക്യൂട്ടീവ് യോഗം വിളിച്ചിട്ടുണ്ട്.

ഹരീഷ് കുമാർ കജ്‌ളയുടെ സസ്‌പെൻഷൻ ഉടൻ പിൻവലിക്കണമെന്നും യൂണിയൻ എക്‌സിക്യൂട്ടീവുകൾക്കും യൂണിയൻ അംഗങ്ങൾക്കുമെതിരായ എല്ലാത്തരം പ്രതികാര നടപടികളും നിർത്തണമെന്നും ആവശ്യപ്പെട്ടാണ് പ്രതിഷേധം. ജീവനക്കാരുടെ കുറവിനെച്ചൊല്ലി ശനിയാഴ്‌ച ഒരു കൂട്ടം നഴ്‌സുമാർ പ്രധാന ഓപ്പറേഷൻ തിയേറ്ററിൽ നടത്തിയ പ്രതിഷേധത്തെ തുടർന്നാണ് നഴ്‌സസ്‌ യൂണിയൻ പ്രസിഡണ്ടിനെതിരെ നടപടിയുണ്ടായത്.

സംഭവത്തിൽ കജ്‌ള ഉൾപ്പെടെ നാല് നഴ്‌സിംഗ് സ്‌റ്റാഫുകൾക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയതായി എയിംസിലെ മുതിർന്ന ഉദ്യോഗസ്‌ഥൻ പറഞ്ഞിരുന്നു. കജ്‌ളയുടെ പ്രതികരണത്തിന്റെയും, പ്രതിഷേധത്തിനിടെ ഒപ്പമുണ്ടായിരുന്ന മറ്റ് ഡോക്‌ടർമാരുടെയും നഴ്‌സുമാരുടെയും മൊഴിയുടെ അടിസ്‌ഥാനത്തിലുമാണ് കജ്‌ളക്കെതിരെ നടപടി ആരംഭിച്ചതെന്നും ഇദ്ദേഹം വ്യക്‌തമാക്കി.

Read Also: ശ്രീനിവാസൻ വധം; രണ്ട് പേർ കൂടി അറസ്‌റ്റിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE