മോദിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് റഷ്യന്‍ പ്രസിഡന്റ്

By News Desk, Malabar News
Vladimir putin-narendra-modi
Vladimir Putin and Narendra Modi
Ajwa Travels

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 70-ാം ജന്മദിനത്തില്‍ ആശംസകള്‍ നേര്‍ന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍. ഇന്ത്യയിലെ റഷ്യന്‍ എംബസിയാണ് ഇക്കാര്യം അറിയിച്ചത്. ആശംസകളോടൊപ്പം പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ സാമൂഹിക, സാമ്പത്തിക, ശാസ്ത്ര, സാങ്കേതിക വികസനത്തിന്റെ പാതയിലൂടെ ഇന്ത്യ വിജയകരമായി മുന്നേറുകയാണെന്നും അദ്ദേഹം പ്രസ്താവിച്ചു.

Russian President Vladimir #Putin congratulated Indian Prime Minister Narendra Modi on his 70th anniversary:

Esteemed…

Posted by Russian Embassy in India on Wednesday, 16 September 2020

റഷ്യന്‍ എംബസിയുടെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത സന്ദേശത്തിലൂടെ നയതന്ത്ര, അന്താരാഷ്ട്ര വിഷയങ്ങളില്‍ ഇനിയും ഒരുമിച്ച് പ്രവര്‍ത്തിക്കുവാന്‍ ആഗ്രഹിക്കുന്നതായി പുടിന്‍ അറിയിച്ചു. പുട്ടിനു പിന്നാലെ റഷ്യന്‍ ഗവണ്‍മെന്റ് ചെയര്‍മാന്‍ മിഖായേല്‍ മിഷുസ്റ്റിന്‍, റഷ്യന്‍ അംബാസഡര്‍ നിക്കോളായ് എന്നിവരും നരേന്ദ്ര മോദിക്ക് ആശംസകളുമായി എത്തി.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നേതാക്കള്‍ പ്രധാനമന്ത്രിക്ക് ആശംസകള്‍ അറിയിച്ചു. രാഷ്ട്രപതി റാം നാഥ് കോവിന്ദും ആശംസകള്‍ നേര്‍ന്ന് മുന്നിലുണ്ടായിരുന്നു. അടുത്ത കാലത്ത് ഇന്ത്യയുമായി അഭിപ്രായ ഭിന്നതകള്‍ ഉണ്ടായിരുന്ന നേപ്പാള്‍ പ്രധാനമന്ത്രി കെ.പി ശര്‍മ്മ ഒലിയും പ്രധാനമന്ത്രിക്ക് ആശംസയുമായി രംഗത്തെത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE