വാഷിങ്ടൻ: പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്‌ച നടത്താൻ മുൻ യുഎസ് പ്രസിഡണ്ടും റിപ്പബ്ളിക്കൻ പാർട്ടിയുടെ പ്രസിഡണ്ട് സ്‌ഥാനാർഥിയുമായ ഡൊണാൾഡ് ട്രംപ്. അടുത്തയാഴ്‌ച മോദിയുമായി കൂടിക്കാഴ്‌ച നടത്തുമെന്നാണ് വിവരം. എവിടെ വെച്ചാകും കൂടിക്കാഴ്‌ച എന്നതടക്കമുള്ള വിശദാംശങ്ങൾ ട്രംപ് പുറത്തുവിട്ടിട്ടില്ല.
മിഷിഗണിലെ ഫ്ളിന്റിൽ പ്രചരണ പരിപാടിയിൽ ഇന്ത്യയുമായുള്ള യുഎസ് ബന്ധത്തെ കുറിച്ച് സംസാരിക്കവെയാണ് ട്രംപ് കൂടിക്കാഴ്‌ച പ്രഖ്യാപിച്ചത്. ഈ മാസം 21 മുതൽ 23 വരെ മോദിയുടെ അമേരിക്കൻ സന്ദർശന വേളയിൽ ട്രംപ് അദ്ദേഹവുമായി കൂടിക്കാഴ്‌ച നടത്താനാണ് സാധ്യത. മോദിയുടെ യുഎസ് സന്ദർശനം 21 മുതൽ ഉണ്ടായിരിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
യുഎസ് പ്രസിഡണ്ടായിരിക്കെ ട്രംപും മോദിയും തമ്മിൽ ശക്‌തമായ ബന്ധമായിരുന്നു. ഹൂസ്‌റ്റണിലെ ‘ഹൗഡി മോദി’ റാലി, ഇന്ത്യയിലെ ‘നമസ്‍തേ ട്രംപ്’ എന്നീ പരിപാടികൾ വലിയ ചർച്ചയായിരുന്നു. പ്രതിരോധ മേഖലയിൽ തന്ത്രപരമായ സഹകരണത്തിലൂടെ ചൈനയുടെ വർധിച്ചു വരുന്ന സ്വാധീനത്തെ ചെറുക്കുന്നതിൽ ഇരു നേതാക്കളും ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു.
Most Read| സുനിതയും വിൽമോറും ബഹിരാകാശത്തുനിന്നു വോട്ട് ചെയ്യും