കണ്ണൂര്‍: തളിപ്പറമ്പില്‍ ലോക്ക്ഡൗണ്‍ ലംഘിച്ച് മതപഠനം നടത്തിയ മദ്രസാ അധ്യാപകന് എതിരെ കേസെടുത്തു. കരിമ്പം സര്‍ സയിദ് കോളേജ് റോഡിലെ ഹിദായത്തുല്‍ ഇസ്‌ലാം മദ്രസയിലെ അധ്യാപകൻ എപി ഇബ്രാഹിമിന് എതിരെയാണ് കേസെടുത്തത്.
ഇന്ന് രാവിലെ ആയിരുന്നു സംഭവം. പത്തോളം കുട്ടികൾക്കാണ് മദ്രസയുടെ ഒന്നാംനിലയിലെ ക്ളാസില്‍ ഇയാൾ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ കാറ്റിൽപ്പറത്തി പഠനം നടത്തിയത്. വിവരമറിഞ്ഞ് തളിപ്പറമ്പ് പോലീസ് സ്‌ഥലത്തെത്തി പഠനം നിര്‍ത്തിവെപ്പിച്ച് കുട്ടികളെ തിരിച്ചയക്കുകയായിരുന്നു.
അധ്യാപകനെതിരെ പകര്‍ച്ച വ്യാധി നിരോധന നിയമ പ്രകാരമാണ് കേസെടുത്തതെന്ന് പോലീസ് അറിയിച്ചു.
Malabar News: കരിപ്പൂരിൽ വൻ സ്വർണവേട്ട; ഏഴര കിലോ സ്വർണവുമായി അഞ്ച് പേർ പിടിയിൽ







































