യുഎസ് സുപ്രീം കോടതി ജഡ്‌ജ് റൂത്ത് ബേഡർ ഗിൻസ്ബർഗ് അന്തരിച്ചു

By Desk Reporter, Malabar News
ruth-bader-ginsburgl_Sep-19
Ajwa Travels

വാഷിംഗ്‌ടൺ: യുഎസ് സുപ്രീം കോടതി ജഡ്‌ജ് റൂത്ത് ബേഡർ ​ഗിൻസ്ബർ​ഗ് അന്തരിച്ചു. 87 വയസാനയിരുന്നു. ഇന്നലെ രാത്രിയോടെയാണ് റൂത്ത് വിടവാങ്ങിയത്. കാൻസർ ബാധയെത്തുടർന്ന് ചികിത്സയിലായിരുന്നു. വാഷിംഗ്‌ടണിലെ സ്വവസതയിലായിരുന്നു അന്ത്യം.

1993ലാണ് ബിൽ റൂത്ത് ബേഡർ ഗിൻസ്ബർഗിനെ സുപ്രീം കോടതി ജഡ്ജിയായി നാമനിർദ്ദേശം ചെയ്യുന്നത്. തുടർന്ന് 27 വർഷം അമേരിക്കയിലെ സുപ്രീം കോടതിയിലെ ജഡ്‌ജിയായി പ്രവർത്തിച്ച റൂത്ത്, ആ സ്ഥാനത്തെത്തുന്ന രണ്ടാമത്തെ വനിതയും ആദ്യ ജൂത വനിതയുമായി.

സ്‍ത്രീകളുടെ അവകാശങ്ങൾക്കു വേണ്ടി നിരന്തരം പോരാടിയിരുന്ന വ്യക്തിയായിരുന്നു റൂത്ത് ബേഡർ ഗിൻസ്ബർഗ്. നീതി നിർവ്വഹണത്തിലും ആ കണിശത റൂത്ത് പുലർത്തിയിരുന്നു. വിർജീനിയ മിലിറ്ററി ഇൻസ്റ്റിറ്റ്യൂട്ടിൽ പുരുഷന്മാരെ മാത്രം നിയമിക്കുന്നതിനെതിരായ ഹരജിയിൽ വിധി പറയുന്നതോടെയാണ് റൂത്ത് ബേഡർ ഗിൻസ്ബർഗ് ലോകശ്രദ്ധ നേടുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE