ന്യൂഡെല്ഹി: 53 ലക്ഷം കടന്ന് രാജ്യത്തെ കോവിഡ് രോഗ ബാധിതര്. ഇരുപത്തിനാല് മണിക്കൂറിനിടെ 93,337പേര്ക്കാണ് ഇന്ത്യയില് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 53,08,015 ആയി ഉയര്ന്നു. ഇതില് സജീവ കോവിഡ് കേസുകള് 10,13,964 ആണ്. അതേസമയം രോഗമുക്തി കണക്കില് ഇന്ത്യ യുഎസിനെ മറികടന്നു. രാജ്യത്ത് കോവിഡ് മുക്തരാകുന്നവരുടെ നിരക്കും കൂടുതലാണ്. 42,08,432 പേര് ഇതുവരെയായി രോഗമുക്തി നേടി.
1247 കോവിഡ് മരണങ്ങളാണ് രാജ്യത്ത് കഴിഞ്ഞ ഒറ്റ ദിവസത്തിനിടെ റിപ്പോര്ട്ട് ചെയ്യപ്പെട്ടത്. ഇതോടെ ഇന്ത്യയിലാകെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 85000 കടന്നു. ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന്റെ കണക്കുകള് പ്രകാരം രാജ്യത്ത് ഇതുവരെ 85,619 കോവിഡ് മരണങ്ങളാണ് റിപ്പോര്ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. കോവിഡ് വ്യാപനം രൂക്ഷമായ മറ്റുരാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയില് മരണനിരക്ക് കുറവാണെന്നാണ് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നത്.
Sports News: ‘മേഘാലയന് വണ്ടര് കിഡി’നെ തട്ടകത്തില് എത്തിച്ച് ഗോവ
ദിനം പ്രതിയുള്ള കോവിഡ് ടെസ്റ്റുകളുടെ എണ്ണം രാജ്യത്ത് വര്ധിപ്പിച്ചിട്ടുണ്ട്. ടെസ്റ്റുകളുടെ എണ്ണം വര്ധിപ്പിച്ചതാണ് കൂടുതല് കോവിഡ് കേസുകള് റിപ്പോര്ട്ട് ചെയ്യാന് കാരണമായത് എന്നാണ് ആരോഗ്യ മന്ത്രാലയം പറയുന്നത്. കഴിഞ്ഞ ദിവസം വരെയുള്ള കണക്കുകള് പ്രകാരം ആറുകോടിയില് അധികം ആളുകള്ക്കാണ് ഇതുവരെയായി കോവിഡ് പരിശോധന നടത്തിയിട്ടുള്ളത്.
അതേസമയം ലോകത്താകമാനം കോവിഡ് കണക്കുകള് നാല് കോടിയിലേക്ക് അടുക്കുകയാണ്. വേള്ഡോമീറ്റര് കണക്ക് പ്രകാരം 30,697,825 പേര്ക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചു. ഇതില് 22,339,958 പേര് രോഗമുക്തി നേടുകയും 956,446 പേര് മരണപ്പെടുകയും ചെയ്തതായാണ് റിപ്പോര്ട്ട്.
National News: കാര്ഷിക ബില് ഇന്ന് രാജ്യസഭ പരിഗണിക്കില്ല







































