ഐഎസ്എല്‍; ‘മേഘാലയന്‍ വണ്ടര്‍ കിഡി’നെ തട്ടകത്തില്‍ എത്തിച്ച് ഗോവ

By Staff Reporter, Malabar News
sports image_malabar news
Phrangki Buam
Ajwa Travels

ഇന്ത്യയുടെ ഭാവി വാഗ്ദാനമായ ഒരു സൂപ്പര്‍ താരത്തെ സ്വന്തം തട്ടകത്തിലെത്തിച്ച് എഫ് സി ഗോവ. ഷില്ലോങ് ലജോങ്ങിന്റെ യുവതാരമായ ഫ്രാങ്കി ബുവാമിനെയാണ് ഗോവ ഇത്തവണ ക്ലബ്ബിലേക്ക് എത്തിച്ചിരിക്കുന്നത്. 19കാരനായ ഫ്രാങ്കി ബുവാം എഫ് സി ഗോവയുമായി മൂന്ന് വര്‍ഷത്തെ കരാറില്‍ ആണ് ഒപ്പുവെച്ചിരിക്കുന്നത്.

റോയല്‍ വാഹിങ്‌ദോഹിന്റെ അക്കാദമിയിലൂടെ വളര്‍ന്നു വരുന്ന താരമാണ് മേഘാലയ സ്വദേശിയായ ഫ്രാങ്കി ബുവാം. 2018 – 19 സീസണില്‍ ഐലീഗില്‍ അരങ്ങേറ്റം കുറിച്ച ബുവാം ആ സീസണില്‍ ലജോങ്ങിനായി ആറ് ഗോളുകള്‍ നേടിയിരുന്നു.

2017 മുതല്‍ ഷില്ലോങ് അക്കാദമിയുടെ ഭാഗമാണ് ബുവാം. ഷില്ലോങ്ങിനൊപ്പം യൂത്ത് ഐലീഗും താരം നേടിയിട്ടുണ്ട്. കൂടാതെ കഴിഞ്ഞ സീസണില്‍ ഷില്ലോങ് പ്രീമിയര്‍ ലീഗും മേഘാല സ്റ്റേറ്റ് ലീഗും ഷില്ലോങ്ങിനൊപ്പം താരം നേടിയിരുന്നു. രണ്ട് ടൂര്‍ണമെന്റിലും ടോപ്പ് സ്‌കോറര്‍ ആയിരുന്ന ബുവാമിനെ ഇന്ത്യന്‍ ഫുട്‌ബോളിന്റെ ഭാവി വാഗ്ദാനമായി വിലയിരുത്തിയിരുന്നു. കഴിഞ്ഞ സീസണ്‍ പകുതിയോടെ ബെംഗളൂരു യുണൈറ്റഡില്‍ എത്തിയ താരം ഇത്തവണ ഐ എസ് എല്ലില്‍ ഗോവക്കായി ബൂട്ട് കെട്ടുമ്പോള്‍ ആവേശം വാനോളമാണ്.

National News: കാര്‍ഷിക ബില്‍ ഇന്ന് രാജ്യസഭ പരിഗണിക്കില്ല

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE