കൊച്ചി: ഐഎസ്എല്‍ കഴിഞ്ഞ സീസണില്‍ കേരളാ ബ്ളാസ്റ്റേഴ്സിന്റെ യുവനിരയില്‍ ശ്രദ്ധേയ സാന്നിധ്യമായിരുന്ന വിങ്ങർ വിൻസി ബരേറ്റോ ക്ളബ്ബ് വിട്ടു. ചെന്നൈയിന് എഫ്സിയാണ് ബരേറ്റോയുമായി രണ്ടുവര്‍ഷത്തെ കരാറിലെത്തിയത്. കഴിഞ്ഞ സീസണിലാണ് ബരേറ്റോ ഐഎസ്എല്ലില്‍ ബ്ളാസ്റ്റേഴ്സിന്റ മഞ്ഞക്കുപ്പായത്തില്‍ അരങ്ങേറിയത്.
ബ്ളാസ്റ്റേഴ്സിനായി കൂടുതല്‍ മൽസരങ്ങളിലും പകരക്കാരനായായിരുന്നു ബാരേറ്റോ കളത്തിലിറങ്ങിയത്. കഴിഞ്ഞ സീസണില്‍ ഫൈനലിലുള്‍പ്പെടെ ക്ളബിനായി 17 മൽസരങ്ങള്‍ കളിച്ച ബരേറ്റോ രണ്ട് ഗോളുകളും നേടി. ഹൈദരാബാദ് എഫ്സിക്കെതിരായ ലീഗ് മൽസരത്തിൽ ബോക്സിന് പുറത്ത് നിന്ന് വിൻസി അടിച്ച ഇടംകാലൻ ഗോള്‍ ആരാധകരുടെ മനസിലിടം നേടുകയും ചെയ്തിരുന്നു.
Read Also: ലഖിംപൂർ ഖേരി കൂട്ടക്കൊല കേസ്; സാക്ഷിക്ക് നേരെ വധശ്രമം