മുംബൈ: ബോളിവുഡ് താരം യാമി ഗൗതമിന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് നോട്ടീസയച്ചു. ഫോറിന്‍ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്റ്റ് (ഫെമ) ലംഘിച്ചെന്നാരോപിച്ചാണ് യാമിയ്‌ക്ക് ഇഡിയുടെ മുംബൈ യൂണിറ്റ് നോട്ടീസ് അയച്ചിരിക്കുന്നത്. ഇത് രണ്ടാം തവണയാണ് യാമി ഗൗതമിന് ഇഡി സമന്‍സ് അയക്കുന്നത്. ബാങ്ക് അക്കൗണ്ടില്‍ വിദേശ പണമിടപാട് കണ്ടെത്തിയതിനെ തുടര്‍ന്നാണ് എന്‍ഫോഴ്‌സ്‌മെന്റിന്റെ നടപടി. ജൂലൈ 7ആം തീയതി ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് ഇഡി അറിയിച്ചിരിക്കുന്നത്.
Read also: അഴിമതി കേസ്; 10 വർഷത്തിന് ശേഷം ഓംപ്രകാശ് ചൗതാല ജയിൽ മോചിതനായി







































