അഴിമതി കേസ്; 10 വർഷത്തിന് ശേഷം ഓംപ്രകാശ് ചൗതാല ജയിൽ മോചിതനായി

By News Desk, Malabar News
MalabarNews_om praksh chautala
Om Prakash Chautala
Ajwa Travels

ഡെൽഹി: അധ്യാപക നിയമനത്തിന് അഴിമതി നടത്തിയതിന് പത്ത് വർഷം ശിക്ഷിക്കപ്പെട്ട മുൻ ഹരിയാന മുഖ്യമന്ത്രി ഓംപ്രകാശ് ചൗതാല ജയിൽ മോചിതനായി. കോവിഡ് സാഹചര്യത്തിൽ 2020 മാർച്ച് 26ന് ഓംപ്രകാശ ചൗതാലയ്‌ക്ക്‌ അടിയന്തര പരോൾ അനുവദിച്ചിരുന്നു. പരോളിലായിരുന്ന ചൗതാല നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ തിഹാർ ജയിലിലെത്തിയിരുന്നു.

കോവിഡ് പശ്‌ചാത്തലത്തിൽ ജയിൽ തിങ്ങി നിറയുന്നത് ഒഴിവാക്കാനായി പത്ത് വർഷം ശിക്ഷിക്കപ്പെട്ട തടവുകാർ ഒമ്പതര വർഷം പൂർത്തിയാക്കിയെങ്കിൽ അവരെ വിട്ടയക്കാൻ ഡെൽഹി സർക്കാർ നേരത്തെ തീരുമാനിച്ചിരുന്നു. ഒമ്പത് വർഷവും ഒമ്പത് മാസത്തേയും ശിക്ഷ അനുഭവിച്ചിട്ടാണ് ഓംപ്രകാശ് ചൗതാല ജയിൽ മോചിതനായിരിക്കുന്നത്.

2013ലാണ്​ 3206 അധ്യാപകരെ അനധികൃതമായി നിയമിച്ച കേസിൽ ഭാരതീയ ലോക് ദൾ നേതാവും ഹരിയാന മുഖ്യമന്ത്രിയും ആയിരുന്ന ഓംപ്രകാശ് ചൗതാല, മകൻ അജയ്​ ചൗതാല, ഐഎഎസ്​ ഉദ്യേഗസ്​ഥൻ ഉൾപ്പെടെ 53 പേരെ​ സിബിഐ പ്രത്യേക കോടതി ശിക്ഷിച്ചത്.

Kerala News: പോലീസുകാരെ നിർബന്ധിച്ച് സല്യൂട്ട് അടുപ്പിക്കുന്നു; തൃശൂർ മേയർക്കെതിരെ പരാതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE