പോലീസുകാരെ നിർബന്ധിച്ച് സല്യൂട്ട് അടിപ്പിക്കുന്നു; തൃശൂർ മേയർക്കെതിരെ പരാതി

By Staff Reporter, Malabar News
mk-varghese-thrissur-mayor
തൃശൂര്‍ മേയര്‍ എംകെ വര്‍ഗീസ്
Ajwa Travels

തൃശൂർ: തൃശൂർ മേയർക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി. പോലീസുകാരെ നിർബന്ധപൂർവം സല്യൂട്ട് ചെയ്യിക്കരുതെന്ന് ആവശ്യപ്പെട്ടാണ് തൃശൂർ മേയർക്കെതിരെ പരാതി. പൊതുപ്രവർത്തകനായ മണികണ്‌ഠനാണ് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകിയത്.

നിർബന്ധപൂർവം പൊലീസുകാർ സല്യൂട്ടടിക്കണമെന്ന ആവശ്യം നടപ്പാക്കരുതെന്നും, പോലീസുകാരെ കൊണ്ട് സല്യൂട്ടടിപ്പിക്കുന്ന ധിക്കാര സമീപനമാണ് മേയറുടെതെന്നും പൊതു പ്രവർത്തകനായ മണികണ്‌ഠൻ നൽകിയ പരാതിയിൽ പറയുന്നു.

അതേസമയം, പോലീസ് ഉദ്യോഗസ്‌ഥർ സല്യൂട്ട് നല്‍കുന്നില്ലെന്ന പരാതിയുമായി തൃശൂര്‍ മേയര്‍ എംകെ വര്‍ഗീസ് രംഗത്തെത്തി. ഔദ്യോഗിക കാറില്‍ എത്തുമ്പോൾ പോലീസ് ഉദ്യോഗസ്‌ഥർ സല്യൂട്ട് നല്‍കുന്നില്ലെന്നാണ് ആരോപണം. തന്നെ പോലീസുകാർ ഗൗനിക്കുന്നില്ലെന്ന് സിറ്റി പോലീസ് കമ്മീഷണറോടും സ്‌ഥലം എംഎൽഎയോടും പരാതിപ്പെട്ടിരുന്നതായി എംകെ വർഗീസ് പറയുന്നു.

Read Also: ചൊവ്വാഴ്‌ച സംസ്‌ഥാനത്തെ കടകൾ അടച്ചിടുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE