ചൊവ്വാഴ്‌ച സംസ്‌ഥാനത്തെ കടകൾ അടച്ചിടുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി

By Staff Reporter, Malabar News
hartal
Representational image
Ajwa Travels

തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പേരിൽ കടകൾ അടച്ചിടുന്നതിന് എതിരെ പ്രതിഷേധവുമായി വ്യാപാരികൾ. കടകൾ തുറന്നു പ്രവർത്തിക്കാൻ അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് ശക്‌തമായ സമരം ആരംഭിക്കാനാണ് വ്യാപാരി വ്യാവസായി ഏകോപന സമിതിയുടെ തീരുമാനം. ഇതിന്റെ ഭാഗമായി വരുന്ന ചൊവ്വാഴ്‌ച സംസ്‌ഥാനത്തെ മുഴുവൻ കടകളും അടച്ചിട്ട് സംഘടന പ്രതിഷേധിക്കും.

സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് എല്ലാ കടകളും തുറന്നു പ്രവർത്തിക്കാൻ അനുവദിക്കണം എന്നാണ് സമിതിയുടെ ആവശ്യം. ഇത് അംഗീകരിച്ചില്ലെങ്കിൽ അടുത്ത വ്യാഴാഴ്‌ച മുതൽ അനിശ്‌ചിതകാല സമരം ആരംഭിക്കാനാണ് തീരുമാനം. ചൊവ്വാഴ്‌ച കടകൾ അടച്ച് പ്രതിഷേധിക്കുന്നതിന് പുറമെ സെക്രട്ടേറിയേറ്റിന് മുൻപിൽ നിരാഹാര സമരം സംഘടിപ്പിക്കുമെന്നും സമിതി അറിയിച്ചു.

Read Also: തിരുവഞ്ചൂരിന് വധഭീഷണി: ടിപി കേസ് പ്രതികളെ അന്വേഷണ പരിധിയിൽ കൊണ്ടുവരണം; കെകെ രമ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE