ആറ് വർഷം, സംസ്‌ഥാനത്ത് കൈക്കൂലി കേസിൽ പിടിയിലായത് 134 സർക്കാർ ജീവനക്കാർ

By Staff Reporter, Malabar News
bribe-cases-kerala
Representational Image
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്ത് കഴിഞ്ഞ ആറ് വ‍ർഷത്തിനിടെ കൈക്കൂലി വാങ്ങിയതിന് പിടിയിലായത് 134 സർക്കാർ ഉദ്യോഗസ്‌ഥർ. റവന്യൂ വകുപ്പിലെ ഉദ്യോഗസ്‌ഥരാണ് പിടിയിലായവരിൽ കൂടുതലും. 18 പോലീസുകാരെയും കൈക്കൂലി വാങ്ങുന്നതിടെ വിജിലൻസ് പിടികൂടി. സർക്കാർ സേവനങ്ങൾക്കായി ഓഫിസുകളെ സമീപിച്ചവരിൽ നിന്നാണ് പലരും കൈക്കൂലി വാങ്ങിയത്.

കരംമടക്കാനും ഭൂമി തരമാറ്റാനും സർട്ടിഫിക്കറ്റുകള്‍ക്കുമായി റവന്യൂ ഓഫിസുകളിലെത്തിയ ആളുകളിൽ നിന്നും കൈക്കൂലി വാങ്ങി 31 ഉദ്യോഗസ്‌ഥരെയാണ് വിജിലൻസ് കൈയോടെ പിടികൂടിയത്. പ്യൂണ്‍ മുതൽ ഉന്നത ഉദ്യോഗസ്‌ഥർ വരെ പിടിയിലായവരിൽ ഉൾപ്പെടുന്നു. പിന്നീട് കൂടുതൽ അഴിമതിക്കാർ കുരുങ്ങിയത് പോലീസിലാണ്. 18 പോലീസുകാരെ വിജിലൻസ് കൈയോടെ പൊക്കി.

നഗരകാര്യവകുപ്പാണ് കൈക്കൂലിക്കാര്യത്തിൽ തൊട്ടുപന്നിൽ, 15 പേർ. പഞ്ചായത്തിൽ എട്ടുപേരും ആരോഗ്യവകുപ്പിലെ ഏഴുപേരാണ് പിടിയിലായത്. മുൻപൊരിക്കലും പിആർഡി ഉദ്യോഗസ്‌ഥർ കൈക്കൂലിയുമായി പിടിയിലായിട്ടില്ല. ഈ ചരിത്രവും ഇത്തവണ തിരുത്തിയെഴുതി.

ഒരു കാരാറുകാരനിൽ നിന്നും പണം വാങ്ങുന്നതിനിടെ പിആർഡിയിലെ ഒരു ഉന്നത ഉദ്യോഗസ്‌ഥനും പിടിയിലായി.പാലക്കാടും കോട്ടയത്തുമാണ് ഏറ്റവും കൂടുതൽ പേർ പിടിയിലായത്. 15 പേർ വീതമാണ് ഇവിടെ പിടിക്കപ്പെട്ടത്. ആലപ്പുഴയിലും എറണാകുളത്തും 12 പേരും ഇടുക്കിയിലും കണ്ണൂരും തിരുവനന്തപുരത്തും 11 പേരും അറസ്‌റ്റിലായി.

Read Also: ഓട്ടോ മിനിമം ചാർജ്; ഗതാഗത വകുപ്പിന്റെ ഉന്നതതല യോഗം ഇന്ന്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE