കൊച്ചി: സ്വര്‍ണ വിലയില്‍ ഇന്ന് നേരിയ കുറവുണ്ടായി. പവന് 80 രൂപയുടെയും ഗ്രാമിന് 10 രൂപയുടെയും ഇടിവാണ് രേഖപ്പെടുത്തിയത്. ഇതോടെ പവന് 35,720 രൂപയും ഗ്രാമിന് 4,465 രൂപയുമായി.
ജൂലൈ മാസത്തില്‍ ആദ്യമായാണ് ആഭ്യന്തര വിപണിയില്‍ വിലയിടിവുണ്ടാകുന്നത്. ജൂലൈ ഒന്നിന് 35,200 രൂപയായിരുന്നു പവന്റെ വില. പിന്നീട് തുടര്‍ച്ചയായ ദിവസങ്ങളില്‍ വില ഉയരുകയായിരുന്നു.
അതേസമയം ജൂൺ മാസത്തിൽ പവന് 1,680 രൂപയുടെ കുറവായിരുന്നു രേഖപ്പെടുത്തിയത്.
Most Read: രാഷ്ട്രീയ പ്രവേശനമില്ല; രജനി മക്കള്‍ മൺട്രം പിരിച്ചുവിട്ടു







































