കണ്ണൂർ: കണ്ണവത്തെ എസ്ഡിപിഐ പ്രവർത്തകൻ സലാഹുദ്ദീന്റെ കൊലപാതകത്തിൽ രണ്ട് ആർഎസ്എസ് പ്രവർത്തകർ കൂടി അറസ്റ്റിൽ. റിഷിൽ (24), അമൽ രാജ് (22) എന്നിവരാണ് പിടിയിലായത്. മൂന്ന് പേർ നേരത്തെ അറസ്റ്റിലായിരുന്നു. ഇതോടെ കേസിൽ പിടിയിലായവരുടെ എണ്ണം അഞ്ചായി.
സെപ്റ്റംബർ എട്ടിനാണ് സലാഹുദ്ദീനെ ഒരു സംഘം വെട്ടിക്കൊലപ്പെടുത്തിയത്. ചിറ്റാരിപ്പറമ്പ് ചൂണ്ടയിൽ വച്ച് സഹോദരിമാരോടൊപ്പം കാറിൽ പോകവേയായിരുന്നു സംഭവം. സലാഹുദ്ദീന്റെ കാറിൽ ഒരു ബൈക്ക് വന്നു തട്ടുകയും നിലത്തുവീണ ബൈക്ക് യാത്രികരെ നോക്കാൻ കാറിൽ നിന്ന് പുറത്തിറങ്ങിയ സലാഹുദ്ദീനെ സംഘം വളഞ്ഞിട്ട് വെട്ടുകയുമായിരുന്നു. തലക്കും കഴുത്തിനും സാരമായി വെട്ടേറ്റ സലാഹുദ്ദീൻ ആശുപത്രിയിലേക്കുള്ള വഴിയിൽ വച്ചുതന്നെ മരിച്ചു.
Also Read: കേരളത്തില്‍ ജാഗ്രത നിര്‍ദേശം നല്കി എന്‍ഐഎ; ബംഗാളിനും മുന്നറിയിപ്പ്
2018 ജനുവരിയിൽ എബിവിപി പ്രവർത്തകനായ ശ്യാമപ്രസാദിനെ വധിച്ച കേസിലെ ഏഴാം പ്രതിയാണ് സലാഹുദ്ദീൻ. ഈ കേസിൽ ജാമ്യത്തിൽ കഴിയവെയാണ് കൊല്ലപ്പെട്ടത്.







































