ഇടുക്കി: മൂന്നാറിലെ ആനയിറങ്കൽ ജലാശയത്തിൽ കുളിക്കാനിറങ്ങിയ രണ്ടുപേർ മുങ്ങി മരിച്ചു. കർണാടക സ്വദേശി ഡോ. ആഷിഷ്, എസ്‌റ്റേറ്റ് മാനേജർ ഗോകുൽ എന്നിവരാണ് മരിച്ചത്. ആഷിഷ് അപകടത്തിൽ പെട്ടത്കണ്ട് രക്ഷിക്കാൻ ശ്രമിക്കവെയാണ് ഗോകുലും മുങ്ങിപോയത് എന്നാണ് വിവരം. കൂടെ ഉണ്ടായിരുന്ന സുഹൃത്തുക്കൾ വിവരം അറിയിച്ചതിനെ തുടർന്ന് പ്രദേശവാസികൾ സ്‌ഥലത്തെത്തി ഇരുവരുടെയും മൃതദേഹം കരക്കെത്തിച്ചു. തുടർന്ന് മൃതദേഹങ്ങൾ അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പെരിയകനാൽ ടാറ്റാ എസ്‌റ്റേറ്റ് ആശുപത്രിയിലെ ഡോക്‌ടറാണ് ആഷിഷ്.
Read also: കരിപ്പൂർ സ്വർണക്കടത്ത്; രണ്ട് പേർ കൂടി പിടിയിൽ







































