ബമാകോ: മാലി ഇടക്കാല പ്രസിഡണ്ടായ അസീമി ഗൊയ്‌തയ്‌ക്ക് നേരെ വധശ്രമം. പ്രാർഥനയ്‌ക്കായി ബമാകോയിലെ ഗ്രാന്റ് മോസ്‌ക് പള്ളിയിയിൽ പ്രവേശിച്ചതിന് പിന്നാലെയാണ് അജ്‌ഞാതന്‍ പ്രസിഡണ്ടിനെ ആക്രമിക്കാന്‍ ശ്രമിച്ചത്. ഉടനെ തന്നെ ഇയാളെ അറസ്‌റ്റ് ചെയ്‌തതായി മാലി മതകാര്യ വകുപ്പ് മന്ത്രി മമാദു കോണ്‍ മാദ്ധ്യമങ്ങളെ അറിയിച്ചു.
ആക്രമണ സാധ്യത കണക്കിലെടുത്ത് പ്രസിഡണ്ടിന് സുരക്ഷ ശക്‌തമാക്കി. ഒന്‍പത് മാസം മുമ്പാണ് പട്ടാള അട്ടിമറിയിലൂടെ സൈന്യത്തലവനായ അസീമി ഗൊയ്‌ത മാലിയുടെ അധികാരം പിടിച്ചെടുത്തത്. തുടർന്ന് അന്നത്തെ മാലി പ്രസിഡണ്ട് ഇബ്രാഹിം ബൗബകറിനെ തടവിലാക്കുകയും ചെയ്‌തിരുന്നു.
Read also: പെഗാസസ് ഫോൺ ചോർത്തൽ; അന്വേഷണം പ്രഖ്യാപിച്ച് ഫ്രാൻസ്





































