തൃശൂർ: കരുവന്നൂരിന് പിന്നാലെ തൃശൂരിൽ വീണ്ടും ബാങ്ക് വായ്പാ തട്ടിപ്പ് നടന്നതായി പരാതി. കാറളം സർവീസ് സഹകരണ ബാങ്കിനെതിരെയാണ് പരാതി ഉയർന്നിരിക്കുന്നത്. അഞ്ച് ലക്ഷം വായ്പ എടുത്തയാളുടെ പേരില്‍ അയാളറിയാതെ 20 ലക്ഷത്തിന്റെ മറ്റൊരു വായ്പ കൂടി എടുത്തതായാണ് പരാതി.
അഞ്ച് ലക്ഷം വായ്പയില്‍ മൂന്ന് ലക്ഷം തിരിച്ചടച്ചു. ഇതിന് ശേഷം ഒന്നരക്കോടി രൂപയുടെ വായ്പാ കുടിശ്ശിക തിരിച്ചടച്ചില്ലെങ്കില്‍ വീട് ജപ്തി ചെയ്യുമെന്ന നോട്ടീസ് വന്നപ്പോഴാണ് തട്ടിപ്പിനിരയായ കാര്യം മനസിലായത്. 70കാരിയാണ് തട്ടിപ്പിനിരയായത്.
ബാങ്കിന്റെ സഹായത്തോടെ തട്ടിപ്പ് നടത്തിയതെന്ന് ഇവരുടെ സഹോദരന് ആരോപിച്ചു. സിപിഎം ഭരണസമിതിയുള്ള ബാങ്കിലാണ് തട്ടിപ്പ്. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം നടത്താന്‍ ഇരിങ്ങാലക്കുട കോടതി ഉത്തരവിട്ടു.
Also Read: കരുവന്നൂർ തട്ടിപ്പ്; എസി മൊയ്തീന് പങ്ക്; ഫയലുകൾ സിപിഎം പൂഴ്ത്തി; കെ സുരേന്ദ്രൻ








































