പാട്ന: ബീഹാര്‍ ഡിജിപി ഗുപ്തേശ്വർ പാണ്ഡേ രാജിവെച്ചു. ബീഹാര്‍ തിരഞ്ഞെടുപ്പില്‍ എന്‍ ഡി എ സ്ഥാനാര്‍ഥി ആയേക്കുമെന്ന് സൂചന.
സുശാന്ത് സിംഗ് രജ്പുത് കേസില്‍ റിയ ചക്രബര്‍ത്തിക്കെതിരെ നടത്തിയ പ്രസ്താവനകൾ പാണ്ഡേക്കെതിരെ വിമര്‍ശങ്ങള്‍ ഉയര്‍ത്തിയിരുന്നു. റിയ ചക്രബര്‍ത്തിക്ക് മുഖ്യമന്ത്രി നിതീഷ് കുമാറിനെ വിമര്‍ശിക്കാനുള്ള യോഗ്യതയില്ലെന്നായിരുന്നു ഗുപ്തേശ്വർ പാണ്ഡേ പറഞ്ഞത്. പരാമര്‍ശത്തിനെതിരെ വലിയ വിമര്‍ശനമുയര്‍ന്നെങ്കിലും അദ്ദേഹം തന്റെ വാദം ആവര്‍ത്തിക്കുകയായിരുന്നു. മുംബൈ പോലീസ് നിയമ വിരുദ്ധമായാണ് പെരുമാറുന്നതെന്നും പാണ്ഡേ വിമര്‍ശിച്ചിരുന്നു.
2014 ലോക്സഭ തെരഞ്ഞെടുപ്പിന് മുമ്പ് പാണ്ഡെ രാജി വെക്കാന്‍ തയ്യാറായിരുന്നെങ്കിലും സീറ്റ് കിട്ടാഞ്ഞതിനാല്‍ രാജി പിന്‍വലിക്കുകയായിരുന്നു. ഇത്തവണ ബക്സർ മണ്ഡലത്തില്‍ നിന്നും മത്സരിക്കാന്‍ സാധ്യതയുണ്ടെന്ന് ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
Read also: ഹരിവംശ് സിംഗ് ഉപവാസം അവസാനിപ്പിച്ചു






































