ചിറ്റാരിപ്പറമ്പ്: വീഴ്ചയിൽ പരിക്കേറ്റ് വേദന തിന്നു ജീവിച്ച പെരുമ്പാമ്പിനെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കി. ചിറ്റാരിപ്പറമ്പ് മൃഗാശുപത്രിയിലെ ഡോ. ജി ആൽവിൻ വ്യാസിന്റെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ നടത്തിയത്. തലയുടെ താഴെയും അടി ഭാഗത്തും, വശങ്ങളിലും ആയിരുന്നു മുറിവുകൾ. വാഹനം തട്ടിയത് അല്ലെന്നും വീഴ്ചയിൽ കൂർത്ത കല്ലിൽ തട്ടി ഉണ്ടായ പരിക്കുകൾ ആണെന്നും ഡോ. ആൽവിൻ പറഞ്ഞു. കഴിഞ്ഞ ദിവസമാണ് തോലമ്പ്ര മടത്തികുണ്ടിനു സമീപം റോഡരികിൽ അവശനിലയിൽ പെരുമ്പാമ്പിനെ കണ്ടെത്തിയത്.
വനം വകുപ്പ് അധികൃതരെ വിവരം അറിയിച്ചതിനെ തുടർന്ന് റെസ്ക്യൂ ടീം അംഗം ഷിജു എത്തി പെരുമ്പാമ്പിനെ പിടികൂടി. പരിശോധനയിൽ ശരീരത്തിൽ മുറിവുകൾ കണ്ടതോടെ ചിറ്റാരിപ്പറമ്പ് മൃഗാശുപത്രിയിൽ എത്തിക്കുകയായിരുന്നു. ആരോഗ്യസ്ഥിതി മെച്ചപ്പെട്ടാൽ വനത്തിൽ തുറന്നു വിടും.
Also Read: സംസ്ഥാനത്ത് അനാഥ മന്ദിരങ്ങളിൽ കഴിയുന്നവർക്ക് പെൻഷനില്ല; ധനകാര്യ വകുപ്പ്







































