ഇരിട്ടി: ബാരാപോൾ പദ്ധതി പ്രദേശത്തുനിന്ന് കൂറ്റൻപാറ ഇളകി ഉരുണ്ടു വന്ന് വീടിന്റെ മുകളിൽ പതിച്ചു. പാലത്തുംകടവിലെ കോട്ടയിൽ സോഫിയുടെ വീട്ടിലാണ് അപകടമുണ്ടായത്. അടുക്കള ഭാഗത്തെ ഭിത്തി പൂർണമായും തകർന്നു. കനത്ത മഴയിൽ ബാരാപോൾ പദ്ധതിയുടെ കനാലിന് സമീപമുള്ള 20 മീറ്ററോളം ഉയരമുള്ള സ്ഥലത്ത് നിന്നാണ് കല്ല് ഇളകി വീണത്.
അപകട സമയത്ത് മൂത്തമകന്റെ വീട്ടിൽ പോയിരിക്കുകയായിരുന്നു സോഫി. വൻദുരന്തം ഒഴിവായതിന്റെ ആശ്വാസത്തിലാണ് ഇവർ. 2016ലും ഇതുപോലെ പാറക്കല്ലുകളും ഇടിഞ്ഞുവീണ് സോഫിയുടെ വീടിന് കേടുപാടുകൾ സംഭവിച്ചിരുന്നു. അയ്യൻകുന്ന് പഞ്ചായത്ത് പ്രസിഡണ്ട് കുര്യാച്ചൻ പൈമ്പിള്ളിക്കുന്നേൽ, ഇരിട്ടി ബ്ളോക്ക് അംഗം മേരി റജി, പഞ്ചായത്ത് അംഗങ്ങളായ ബിജോയ് പ്ളാത്തോട്ടം, സജി മച്ചിത്താനി, വില്ലേജ് ഓഫിസർ മനോജ്കുമാർ എന്നിവർ സ്ഥലം സന്ദർശിച്ചു.
Also Read: കിറ്റിലെ ഏലം നിലവാരം കുറഞ്ഞത്; അഴിമതി ആരോപണവുമായി വിഡി സതീശൻ




































