പാലക്കാട് : നെന്മാറക്ക് സമീപം റോഡില്‍ നിലയുറപ്പിച്ച കാട്ടാനക്കൂട്ടം തടസപ്പെടുത്തിയത് ആംബുലന്‍സില്‍ കോവിഡ് രോഗിയുമായി ആശുപത്രിയിലേക്കുള്ള യാത്ര. നെല്ലിയാമ്പതിയില്‍ നിന്നും കോവിഡ് രോഗിയുമായി ആശുപത്രിയിലേക്ക് പോകുകയായിരുന്ന ആംബുലന്‍സിന്റെയും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെയും വാഹനങ്ങള്‍ കടന്നു പോകാന്‍ സാധിക്കാത്ത വിധത്തില്‍ റോഡില്‍ നിലയുറപ്പിച്ചിരിക്കുകയായിരുന്നു കാട്ടാനക്കൂട്ടം. കഴിഞ്ഞ ദിവസം രാത്രി 8.45 മുതല്‍ 11 മണി വരെയായിരുന്നു കോവിഡ് രോഗിയുമായി വന്ന ആംബുലന്‍സിന്റെ മുന്നില്‍ നാല് കാട്ടാനകള്‍ നിലയുറപ്പിച്ചത്.
ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ തുടര്‍ന്ന് വനംവകുപ്പ് ജീവനക്കാരെ സംഭവം അറിയിച്ചു. വനംവകുപ്പ് ജീവനക്കാരെത്തി ഏറെ നേരം ശബ്‌ദമുണ്ടാക്കിയും പ്രകാശം തെളിച്ചുമാണ് ആനകളെ റോഡിന് ഇരുവശമുള്ള കാടിനുള്ളിലേക്ക് ഇറക്കിയത്. ശേഷമാണ് രോഗിയെയും കൊണ്ട് വീണ്ടും യാത്ര തുടര്‍ന്നത്. വാഹങ്ങളുടെ തിരക്ക് കുറഞ്ഞതിനാലാകാം കാട്ടാനക്കൂട്ടം രാത്രിയില്‍ ഏറെ നേരം റോഡില്‍ നിലയുറപ്പിച്ചതെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞത്.
Read also : ഖനന പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലയില്‍ ഏര്‍പ്പെടുത്തിയിരുന്ന നിരോധനം പിന്‍വലിച്ചു







































