പാലക്കാട്: മലമ്പുഴയില്‍ പശുവിനെ വെടിയേറ്റ് ചത്ത നിലയില്‍ കണ്ടെത്തി. ചേമ്പന സ്വദേശിയായ മാണിക്യന്റെ പശുവിനെയാണ് ചത്ത നിലയില്‍ കണ്ടെത്തിയത്.
പശുവിനെ കഴിഞ്ഞ ദിവസം മുതൽ കാണാതായിരുന്നു. ഇതേതുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ചത്ത നിലയില്‍ പശുവിനെ കണ്ടെത്തിയത്. അതേസമയം പശുവിനെ വെടിവെച്ചത് നായാട്ട് സംഘമാണ് എന്നാണ് സംശയിക്കുന്നത്. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Malabar News: യുവതിയുടെ പരാതി; സിപിഎം പ്രാദേശിക നേതാവിന് സസ്‌പെന്‍ഷന്‍





































