സായി പല്ലവി, നാഗ ചൈതന്യ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന തെലുങ്ക് ചിത്രം ‘ലവ് സ്‌റ്റോറി’യുടെ ട്രെയ്‌ലര്‍ റിലീസ് ചെയ്‌തു. ശേഖര്‍ കമൂലയാണ് ഇരുതാരങ്ങളും ആദ്യമായി ഒന്നിക്കുന്ന ഈ ചിത്രത്തിന്റെ സംവിധായകൻ. ചിത്രം 24ന് തിയേറ്ററുകളില്‍ എത്തും.
പ്രണയത്തിനും നൃത്തത്തിനും പ്രാധാന്യം നല്‍കുന്നതാണ് ചിത്രത്തിന്റെ ട്രെയ്‌ലര്‍. പോസാനി കൃഷ്‌ണ മുരളി, റാവോ രമേഷ്, ഈശ്വരി റാവു, ദേവയാനി, രാജീവ് കനകാലാ, സത്യം രാജേഷ് തുടങ്ങി വൻ താരനിരയും ചിത്രത്തിൽ അണിനിരക്കുന്നു.
അമീഗോസ് ക്രിയേഷന്‍സിന്റെ ബാനറില്‍ വെങ്കിടേശ്വര സിനിമാസാണ് ചിത്രം നിര്‍മിക്കുന്നത്.
ഏപ്രില്‍ 12 നായിരുന്നു ചിത്രം ആദ്യം റിലീസ് ചെയ്യാൻ തീരുമാനിച്ചിരുന്നത്. എന്നാൽ കോവിഡ് രണ്ടാം തരംഗത്തെ തുടര്‍ന്ന് റിലീസ് പലപ്പോഴായി നീട്ടുകയായിരുന്നു.
Most Read: ക്വാറന്റെയ്‌നില്‍ ആണെങ്കിലെന്താ പരിശീലനം നിര്‍ബന്ധം; വൈറലായി വാര്‍ണറുടെ വീഡിയോ






































