പാലക്കാട്: ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിലെ പി.ടി.എസ് ഒഴിവുകളിലേക്കുള്ള നിയമനം എംപ്ലോയ്‌മെന്റ് ഓഫീസ് വഴി നടത്തും. എംപ്ലോയ്‌മെന്റ് ഓഫീസ് പ്രസിദ്ധീകരിച്ച ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്ക് സെപ്റ്റംബര്‍ 29ന് 10 മണിക്ക് കൂടിക്കാഴ്‌ച നടത്തും. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ വെച്ചാണ് കൂടിക്കാഴ്‌ച നടക്കുക.
ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്ക് ഇതിനോടകം അറിയിപ്പ് നല്‍കിയിട്ടുണ്ട്. അറിയിപ്പ് ലഭിച്ചവര്‍ വയസ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റ്, ജാതി സര്‍ട്ടിഫിക്കറ്റ്, എംപ്ലോയ്‌മെന്റ് കാര്‍ഡ് തുടങ്ങിയ രേഖകള്‍ സഹിതം കൂടിക്കാഴ്‌ചക്ക് എത്തണം. അറിയിപ്പ് ലഭിക്കാത്തവര്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 0491 2505329
Read also: സ്വകാര്യ ആശുപത്രിയില്‍ 10 ശതമാനം കിടക്കകള്‍ കോവിഡ് രോഗികള്‍ക്ക്







































