കനത്ത മഴ: അടിയന്തിര സാഹചര്യം നേരിടാൻ സജ്‌ജമായി മലപ്പുറം ജില്ല

By Trainee Reporter, Malabar News
kerala rain
Ajwa Travels

മലപ്പുറം: മഴ ശക്‌തമാകുന്ന സാഹചര്യത്തിൽ അടിയന്തിര സാഹചര്യങ്ങൾ നേരിടാൻ ജില്ല സജ്‌ജമായതായി കളക്‌ടർ വിആർ പ്രേംകുമാർ അറിയിച്ചു. ജില്ലാതലത്തിലും താലൂക്ക് തലത്തിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ തുറന്നതായും ജനങ്ങൾ അതത് സമയങ്ങളിൽ ജില്ലാ ഭരണകൂടം നൽകുന്ന അറിയിപ്പുകൾ ജാഗ്രതയോടെ പാലിക്കണമെന്നും കളക്‌ടർ പറഞ്ഞു. രക്ഷാപ്രവർത്തനങ്ങൾക്ക് ഫിഷറീസ് വകുപ്പിന്റെ ബോട്ട് അടക്കമുള്ള സൗകര്യങ്ങളും സജ്‌ജമാക്കിയിട്ടുണ്ട്.

ജില്ലയിലെ ഏറനാട്, നിലമ്പൂർ, കൊണ്ടോട്ടി താലൂക്കുകളിൽ പ്രത്യേക ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. ടൂറിസ്‌റ്റ് കേന്ദ്രങ്ങൾ, മലയോര ടൂറിസം കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനം, ക്വാറി ഖനനം, തുടങ്ങിയവ നിരോധിച്ചു. കൂടാതെ ദുരിതാശ്വാസ ക്യാമ്പുകൾ തുറക്കുന്നതിനായി ബന്ധപ്പെട്ട നിർദ്ദേശങ്ങളും നൽകിയിട്ടുണ്ട്. അത്യാവശ്യ ഘട്ടങ്ങളിൽ ക്യാമ്പുകൾ തുറക്കാനുള്ള മുന്നൊരുക്കങ്ങളും പൂർത്തിയായിട്ടുണ്ട്. നിലവിൽ ജില്ലയിലെ തിരൂർ ശോഭപറമ്പ് ജിയുപി സ്‌കൂളിൽ ഒരു ക്യാമ്പ് മാത്രമാണ് പ്രവർത്തിക്കുന്നത്.

ന്യുനമർദ്ദത്തെ തുടർന്നുള്ള മഴ തുടരുന്ന സാഹചര്യത്തിൽ താഴ്ന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ, ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ സാധ്യതയുള്ള മലയോര പ്രദേശങ്ങൾ എന്നിവിടങ്ങളിൽ താമസിക്കുന്നവർ ജാഗ്രത തുടരണം. കൺട്രോൾ റൂം നമ്പറുകൾ: ജില്ലാ ദുരന്തനിവാരണ കൺട്രോൾ റൂം നമ്പർ:1077, 04832736320,9383464212, താലൂക്ക് കൺട്രോൾ റൂം നമ്പറുകൾ, പൊന്നാനി: 0494 2666038, തിരൂർ: 0494 2422238, തിരൂരങ്ങാടി: 0494 2461055, ഏറനാട്: 0483 2766121, പെരിന്തൽമണ്ണ: 0193 3227230, നിലമ്പൂർ: 0193 1221471, കൊണ്ടോട്ടി: 0483 2713311,. പോലീസ്:1090, 0483 2739100, ഫയർഫോഴ്‌സ്: 101,0483 2734800.

Most Read: മേഘ വിസ്‌ഫോടനമല്ല; കേരളത്തിലെ കനത്ത മഴയ്‌ക്ക് കാരണം ന്യൂനമർദ്ദവും കാറ്റും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE